ഐശ്വര്യ കൊല്ലപ്പെട്ടെന്ന വ്യാജവാര്‍ത്തയ്ക്ക് പിന്നില്‍

Published : Dec 05, 2016, 03:39 AM ISTUpdated : Oct 04, 2018, 04:47 PM IST
ഐശ്വര്യ കൊല്ലപ്പെട്ടെന്ന വ്യാജവാര്‍ത്തയ്ക്ക് പിന്നില്‍

Synopsis

ദില്ലി: പ്രമുഖര്‍ മരണപ്പെട്ടു എന്നരീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക സോഷ്യല്‍ മീഡിയയിലെ ട്രന്‍റാണ്. അവസാനമായി സോഷ്യല്‍ മീഡിയ ഹോക്സ് ന്യൂസിന് ഇരയായത് ബോളിവുഡ് താരം ഐശ്വര്യ റായ് ആണ്. കഴിഞ്ഞ ദിവസങ്ങളില്‍ വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക് എന്നിവയിലൂടെയാണ് ഐശ്വര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പ്രചരിച്ചത്. 

കുടുംബ പ്രശ്‌നങ്ങളാണ് താരത്തെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് വാര്‍ത്ത. ഏ ദില്‍ ഹേ മുഷ്‌കിലില്‍ രണ്‍വീറിനൊപ്പമുള്ള ചില സീനുകള്‍ കുടുംബ പ്രശ്‌നം ഉണ്ടാക്കിയെന്നും ഇതേ തുടര്‍ന്ന് താരം അമിത അളവില്‍ ഉറക്ക ഗുളിക കഴിക്കുകയായിരുന്നെന്നുമാണ് എഴുതി വിട്ടിരിക്കുന്നത്. സംഭവം പുറത്തറിയാതിരിക്കാന്‍ ബച്ചന്‍ കുടുംബം ഡോക്ടറെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തിയാണ് ഐശ്വര്യയെ ചികിത്സിച്ചതെന്നും കഥാകാരന്‍ ഭാവനയില്‍ കണ്ടു. 

എന്നാല്‍ ഇതൊന്നും സത്യമല്ല. പൂര്‍ണ്ണ സന്തോഷത്തോടെയും ആരോഗ്യത്തോടെയുമാണ് ഐശ്വര്യ എന്ന് കുടുംബം തന്നെ വ്യക്തമാക്കി. സിനിമയ്ക്കു പുറമേ പ്രശസ്ത ടെലിവിഷന്‍ ഷോയില്‍ അവതാരകയാകാനുള്ള ഒരുക്കത്തിലുമാണ് ഐശ്വര്യ.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

30-ാം ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറക്കം; സമാപന ദിവസം 11 ചിത്രങ്ങൾ
'കണ്ടെടാ ആ പഴയ നിവിനെ..'; ​തകർപ്പൻ ഡാൻസുമായി പ്രീതി മുകുന്ദും; 'സർവ്വം മായ'യിലെ ആദ്യ​ഗാനം ഹിറ്റ്