Jason Sanjay unfollows father Vijay amid divorce filing by Sangeetha Sornalingam. മകൻ ജേസൺ സഞ്ജയ് വിജയ്‌യെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തതായി റിപ്പോർട്ട്.

തെന്നിത്യൻ സൂപ്പർതാരം വിജയ്‌ക്കെതിരെ ഭാര്യ സംഗീത വിവാഹമോചന ഹർജി ഫയൽ ചെയ്തതിന് പിന്നാലെ വിജയ്‌യെ മകൻ ജേസൺ സഞ്ജയ് ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തുവെന്ന് റിപ്പോർട്ട്. എന്നാൽ മകൻ വിജയ്‌യെ ഇൻസ്റ്റാഗ്രാമിൽ ഇതുവരെ ഫോളോ ചെയ്തിട്ടില്ലെന്നും, താരത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കാൻ ചിലർ നടത്തുന്ന പ്രവൃത്തികളിലാണ് ഇതെന്നുമാണ് ആരാധകർ പറയുന്നത്. നിലവിൽ വിജയ് സേതുപതിയെ അടക്കം 36 പേരെയാണ് ജേസൺ സഞ്ജയ് ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്.

തമിഴ് ഇൻഡസ്ട്രിയിലെ പ്രമുഖ നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്ന് ചൂണ്ടികാണിച്ചാണ് സംഗീത ചെങ്കൽപേട്ട് കോടതിയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്തത്. 2021 ഏപ്രിൽ മുതൽ പ്രമുഖ നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്നും, ബന്ധം അവസാനിപ്പിക്കാമെന്ന് തനിക്ക് വാക്ക് നൽകിയെങ്കിലും വിജയ് ബന്ധം തുടർന്നുകൊണ്ടുപോയെന്നാണ് ഹർജിയിൽ ഉന്നയിക്കുന്നത്.

28 വർഷത്തെ ദാമ്പത്യം

1998 ജൂലൈ 10ന് ആയിരുന്നു വിജയ്‍യും സംഗീതയും തമ്മിലുള്ള വിവാഹം. സംഗീത യു.കെ പൗരത്വമുള്ള വ്യക്തിയായതുകൊണ്ട് തന്നെ യു.കെയിൽ വച്ചായിരുന്നു വിവാഹം. പിന്നീട് 1999 ഓഗസ്റ്റ് 25ന് ചെന്നൈയിൽ ആചാരപ്രകാരം ചടങ്ങുകൾ നടത്തി. വിജയ് തന്നെ വൈകാരികമായും മാനസികമായും ശാരീരികമായും അവഗണിച്ചു. ദാമ്പത്യ ബന്ധങ്ങളിൽ നിന്ന് പിന്മാറിയെന്നും സംഗീത ഹർജിയിൽ ചൂണ്ടികാണിക്കുന്നു. ആരോപിക്കപ്പെട്ട നടിയുമായി വിജയ് വിദേശ യാത്രകൾ നടത്തിയിട്ടുണ്ടെന്നും, ഈ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ഇത് തനിക്കും കുട്ടികൾക്കും നാണക്കേടും കടുത്ത വേദനയുമാണ് സമ്മാനിച്ചതെന്നും തുടങ്ങീ നിരവധി ആരോപണങ്ങളാണ് ഹർജിയിൽ ഉള്ളത്.

YouTube video player