
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സൂപ്പർതാരം അജിത്തിന്റെ വിവേകം തീയേറ്ററുകളിൽ. ആവേശത്തോടെയാണ് ആരാധകർ ചിത്രത്തെ വരവേറ്റത്. കബാലിയുടെയും ബാഹു ബലിയുടെയും കളക്ഷൻ റെക്കോർഡുകൾ വിവേകം തകർക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
അണ പൊട്ടിയ ആവേശം.. പാല ഭി ഷേകവും ആർപ്പു വിളികളും പുഷ്പ വൃഷ്ടിയുമോക്കേയയി തകർപ്പൻ വരവേൽപ്പാണ് അജിത്തിന്റെ പുതിയ ചിത്രം വിവേഗത്തിന്. അഭിനയ ജീവിതത്തിന്റെ 25 ആം വർഷത്തിൽ കിടിലൻ ഗെറ്റപ്പിൽ കലക്കൻ എന്‍റെട്രിയിൽ ആരാധകരെ ഞെട്ടിച്ച് അജിത്.
പുലർച്ചെ അഞ്ചു മണിക്ക് നിശ്ചയിച്ച ആദ്യ പ്രദർശനത്തിയായി 7 മണിവരെ കാത്തു നിന്നതൊന്നും തല ആരാധകരുടെ ആവേശം കെടുത്തിയില്ല. 80 കോടി മുതൽ മുടക്കിലാണ് ശിവയും അജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രം ഒരുങ്ങിയത്. കേരളത്തിൽ മാത്രം 309 തിയ്യേറ്ററുകളിലായി ആദ്യ ദിനമുള്ളത് 1600 ലേറെ പ്രദർശനങ്ങൾ. അവധിക്കാലം വിവേഗം തൂത്തുവാരുമെന്നാണ് ആരാധകരുടെയും അണിയറ പ്രവർത്തകരുടെയും പ്രതീക്ഷ.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ