'ഇങ്ങനെയൊരു കത്ത് എല്ലാവർക്കും കിട്ടിയിട്ടുണ്ടാവില്ല'; അമ്പരന്ന് ആലിയ ഭട്ട്

Published : Feb 24, 2019, 08:26 PM ISTUpdated : Feb 24, 2019, 08:29 PM IST
'ഇങ്ങനെയൊരു കത്ത് എല്ലാവർക്കും കിട്ടിയിട്ടുണ്ടാവില്ല'; അമ്പരന്ന് ആലിയ ഭട്ട്

Synopsis

ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലോകത്തിന്റെ വിവിധഭാ​ഗങ്ങളിൽനിന്നായി താരത്തിന് ലഭിക്കുന്നത്. എന്നാൽ ആലിയുടെ അഭിനയത്തെ പ്രശംസിച്ച് ബോളിവുഡിൽനിന്നെത്തിയ കത്താണ് ഇപ്പോൾ വൈറലാകുന്നത്. 

മുംബൈ: കൈനിറയെ ചിത്രങ്ങളുമായി ബോളിവുഡ് കീഴടക്കുകയാണ് താരസുന്ദരി ആലിയ ഭട്ട്. 'റാസി'യിലെ മികച്ച അഭിനയത്തിന് ശേഷം പ്രദർശനം തുടരുന്ന ​'ഗലി ബോയി' എന്ന ചിത്രത്തിലൂടെ തന്റെ അഭിനയവ് മികവ് വീണ്ടും തെളിയിച്ചിരിക്കുകയാണ് താരം. ​ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലോകത്തിന്റെ വിവിധഭാ​ഗങ്ങളിൽനിന്നായി താരത്തിന് ലഭിക്കുന്നത്. എന്നാൽ ആലിയുടെ അഭിനയത്തെ പ്രശംസിച്ച് ബോളിവുഡിൽനിന്നെത്തിയ കത്താണ് ഇപ്പോൾ വൈറലാകുന്നത്. 

ചലച്ചിത്രതാരം അമിതാബ് ബച്ചനാണ് അഭിനയത്തെ പ്രശംസിച്ച് ആലിയയ്ക്ക് കത്തയച്ചത്. കത്തിന്റെ ചിത്രങ്ങൾ ആലിയ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. 'ഇതിഹാസ താരങ്ങളുടെ കയ്യിൽനിന്ന് എല്ലാവർക്കും കത്ത് കിട്ടിയിട്ടുണ്ടാവില്ലെന്ന' അടിക്കുറിപ്പോടെയാണ് ആലിയ ചിത്രങ്ങൾ പങ്കുവച്ചത്. എന്നാൽ കത്തിന്റെ ഉള്ളടക്കം താരം വെളിപ്പെടുത്തിയിട്ടില്ല. 

പ്രണയജോഡികളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ 'ബ്രഹ്മാസ്ത്ര'യിൽ അമിതാബ് ബച്ചനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അയന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറിൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.  

'സിന്ദഗി ന മിലേഗി ദൊബാരാ' തുടങ്ങി സൂപ്പർ ഹിറ്റ് ചിത്രങ്ങളൊരുക്കിയ സോയാ അക്തർ സംവിധാനം ചെയ്ത ചിത്രമാണ് ​ഗലി ബോയി. ചിത്രത്തിൽ റൺവീർ സിം​ഗാണ് നായകൻ.  രണ്‍വീര്‍ സിം​ഗും ആലിയ ഭട്ടും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

PREV
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ