'ഫിറോസിനെ വിളിച്ചു, പ്രചരിക്കുന്നതിൽ സത്യമുണ്ടെന്ന് തോന്നി'; വിവാദത്തിൽ‌ ആലപ്പി അഷ്റഫ്

Published : Apr 30, 2026, 03:07 PM IST
Alleppey Ashraf

Synopsis

ഫിറോസ് ഖാൻ-സജ്‌ന വിവാദത്തിൽ സംവിധായകൻ ആലപ്പി അഷ്റഫ് പ്രതികരിച്ചു. ഒരു പ്രമുഖ സിനിമാ പ്രവർത്തകനാണ് ഇതിന് പിന്നിലെന്ന പ്രചാരണങ്ങളിൽ സത്യത്തിന്റെ അംശമുണ്ടെന്ന് ഫിറോസുമായി സംസാരിച്ചപ്പോൾ ബോധ്യപ്പെട്ടതായി അഷ്റഫ് പറഞ്ഞു.

മൂഹമാധ്യമങ്ങളിൽ ഇക്കഴിഞ്ഞ ദിവസങ്ങളിലായി നിറഞ്ഞുനിൽക്കുന്ന വിവാദങ്ങളിലൊന്നാണ് ഫിറോസ് ഖാനും സജ്നയും തമ്മിലുള്ള വിഷയം. ഇന്ത്യൻ സിനിമാ-സംഗീത മേഖലയിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ വ്യക്തി മൂലമാണ് ഇവർ വേർപിരിഞ്ഞതെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ തനിക്കെതിരെ തെറ്റായ പ്രചരണങ്ങള്‍ നടക്കുന്നുവെന്നു പറഞ്ഞ് സജ്ന രംഗത്തെത്തി. ഇതിനു പിന്നാലെ സജ്നയുടെ മുൻഭർത്താവ് ഫിറോസ് ഖാനും ഒന്നിനു പിറകേ ഒന്നായി വീഡിയോയുമായി എത്തിയിരുന്നു. തുടർന്ന് ഫിറോസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സജ്നയും വീണ്ടും രംഗത്തെത്തി. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.

കേരള ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തിരിക്കുന്നവർ തുടർച്ചയായി വിവാദങ്ങളിൽ അകപ്പെടുകയാണെന്നു പറഞ്ഞാണ് അഷ്റഫ് സംസാരിച്ചു തുടങ്ങുന്നത്. ഇതോടുനബന്ധിച്ചാണ് ഫിറോസ് ഖാൻ-സജ്ന വിഷയത്തിലേക്ക് കടക്കുന്നതും. ''വ്യക്തിജീവിതത്തിലെ പിഴവുകൾ പോലും പൊതുസ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കും. അവിഹിത ബന്ധങ്ങൾ പോലുള്ള കാര്യങ്ങൾ താൽകാലിക നേട്ടം നൽകുമെങ്കിലും അത് വ്യക്തിയുടെ അന്തസിനും വിശ്വാസ്യതയ്ക്കും ശാശ്വതമായ മങ്ങലേൽപ്പിക്കും. നിലവിലെ ചെയർമാനെ ചുറ്റിപ്പറ്റിയുള്ള പുതിയ വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ കത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, അതിന്റെ യാഥാർത്ഥ്യം മനസിലാക്കാൻ ഞാൻ നേരിട്ട് ബിഗ് ബോസ് താരം ഫിറോസ് ഖാനുമായി ബന്ധപ്പെട്ടു. ഒരു സിനിമാക്കഥ പറയുന്നതുപോലെ ഫിറോസ് കാര്യങ്ങൾ വിശദീകരിച്ചു. എല്ലാം തുറന്നു പറയാൻ ബുദ്ധിമുട്ടുണ്ട്. പക്ഷേ ഇപ്പോൾ പ്രചരിക്കുന്ന കാര്യങ്ങളിൽ സത്യത്തിന്റെ അംശങ്ങൾ ഉണ്ടെന്ന് തോന്നി.

ഇത്തരം വിവാദങ്ങൾ വ്യക്തികളുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ടതായതിനാൽ അതിൽ കൂടുതൽ ഇടപെടുന്നില്ല. എത്ര വലിയ അവാർഡുകൾ നേടിയാലും, എത്ര ഉയർന്ന സ്ഥാനത്ത് എത്തിയാലും, ഓരോ പ്രവൃത്തിക്കും ഫലമുണ്ടാകും. കർമം എല്ലാവർക്കും ബാധകമാണ്'', എന്ന് ആലപ്പി അഷ്റഫ് വീഡിയോയിൽ പറഞ്ഞു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ആരോപണം ഉന്നയിക്കുന്നവർ പെർഫെക്ട് ആണല്ലോ, എന്നെ പറയുന്നത് കണ്ടില്ലേ? ഷിയാസ് കരീം വിഷയത്തിൽ രേണു സുധി
ഇംഗ്ലീഷ് മാത്രം, വേഷം, അട്ടഹസം, കെട്ടിപ്പിടിക്കുന്നു..; തുടക്കകാലത്ത് കേട്ട കുറ്റങ്ങളെ കുറിച്ച് രഞ്ജിനി ഹരിദാസ്