വന്‍ താരനിരയുമായി അമല്‍ നീരദ് ചിത്രം ബാച്ച്ലര്‍ പാര്‍ട്ടി Deux വരുന്നു; അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്ത്

Published : Sep 18, 2026, 08:41 PM IST
Amal Neerad

Synopsis

അമൽ നീരദിന്റെ സംവിധാനത്തിൽ 2012-ൽ പുറത്തിറങ്ങിയ ബാച്ച്ലർ പാർട്ടിയുടെ രണ്ടാം ഭാഗമായ 'ബാച്ച്ലർ പാർട്ടി ഡ്യൂക്സ്' ഔദ്യോഗികമായി പ്രഖ്യാപിച്ചു. നസ്ലൻ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ് തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

മലയാളത്തിലെ സ്‌റ്റൈലിഷ് സിനിമകളുടെ സംവിധായകന്‍ അമല്‍ നീരദിന്റെ ഏറ്റവും പുതിയ ചിത്രം ബാച്ച്ലര്‍ പാര്‍ട്ടി D’eux ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2012-ല്‍ പുറത്തിറങ്ങി തരംഗമായി മാറിയ സ്‌റ്റൈലിഷ് ആക്ഷന്‍ ചിത്രം ബാച്ച്ലര്‍ പാര്‍ട്ടിയുടെ രണ്ടാം ഭാഗമായാണ് ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത് എന്നതിനാല്‍ തന്നെ ഏറെ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കുള്ളത്. D'eux എന്നത് ഫ്രഞ്ച് ഭാഷയിലുള്ള വാക്കാണ്. ഫ്രഞ്ചില്‍ D'eux എന്നാല്‍ രണ്ട് എന്നും 'അവരുടെ' അല്ലെങ്കില്‍ 'അവരെ കുറിച്ച്' എന്നുമാണ് അര്‍ത്ഥമാക്കുന്നത്.

യങ് ജനറേഷന്‍ താരങ്ങളെയും മലയാളത്തിലെ മുന്‍നിര അഭിനേതാക്കളെയും അണിനിരത്തിക്കൊണ്ടാണ് അമല്‍ നീരദ് ഇത്തവണ വരുന്നത്. നസ്ലന്‍, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാര്‍, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയന്‍, ജ്യോതിര്‍മയി, ഹന്‍സിക കൃഷ്ണകുമാര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സ്, അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.

ഛായാഗ്രഹണം: അപ്പു പ്രഭാകര്‍, എഡിറ്റര്‍: വിവേക് ഹര്‍ഷന്‍, സംഗീതം: ക്രിസ്റ്റോ സേവ്യര്‍, സംഭാഷണം: ഉണ്ണി ആര്‍, സൗണ്ട് ഡിസൈന്‍: തപസ് നായക്, പ്രൊഡക്ഷന്‍ ഡിസൈന്‍: ജോസഫ് നെല്ലിക്കല്‍, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍, കോസ്റ്റ്യൂം: മഷര്‍ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍. പിആര്‍ഒ: ആതിര ദില്‍ജിത്ത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സജിനും നിഖിലയും ഒന്നിക്കുന്ന 'ധൂമകേതു' ട്രെയിലർ പുറത്ത്, ചിത്രം സെപ്റ്റംബർ 25 ന് തിയറ്ററുകളില്‍
സംവിധാന അരങ്ങേറ്റത്തിന് ബ്ലോക്ക്ബസ്റ്റർ രചയിതാവ് കിരൺ ജോസി; ഭാവന സ്റ്റുഡിയോസിന്‍റെ 'പിക്‌നിക്' ജനുവരി 14 ന്