ആ നടന്‍ എന്നെ തൊട്ടഭിനയിക്കാന്‍ അറച്ചു; വെളിപ്പെടുത്തലുമായി അമല പോള്‍

Published : Sep 06, 2017, 10:01 AM ISTUpdated : Oct 04, 2018, 07:18 PM IST
ആ നടന്‍ എന്നെ തൊട്ടഭിനയിക്കാന്‍ അറച്ചു; വെളിപ്പെടുത്തലുമായി അമല പോള്‍

Synopsis

ചെന്നൈ: വിവഹമോചനത്തിന് ശേഷം ഗ്ലാമര്‍ വേഷങ്ങളില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്ന നടിയാണ് അമല പോള്‍. നടന്‍ ബോബി സിംഹയ്ക്ക് ഒപ്പം അഭിനയിച്ച തിരുട്ടുപയലേ 2 എന്ന ചിത്രത്തിലെ അനുഭവം പങ്കുവയ്ക്കുകയാണ് അമല. ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ബോബി സിന്‍ഹ തന്നെ തൊടാന്‍ മടിച്ചുവെന്ന് അമല വെളിപ്പെടുത്തി.

ചിത്രത്തില്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന ധാരാളം രംഗങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ തന്റെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ബോബി അറച്ചിരുന്നുവെന്ന് അമല വെളിപ്പെടുത്തി. ബോബി സിന്‍ഹ എന്നതിന് പകരം ബേബി സിന്‍ഹ എന്നാണ് താന്‍ കളിയാക്കി വിളിച്ചിരുന്നതെന്നും അമല പറഞ്ഞു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് അമല പോളിന്റെ വെളിപ്പെടുത്തല്‍. 

 ബോബി സിന്‍ഹയുമായി അഭിനയിച്ചത് പുതിയ ഒരു അനുഭവമായിരുന്നുവെന്നും അമല പറഞ്ഞു. തിരുട്ടുപയലേയിലേത് തന്റെ കരിയറിലെ മികച്ച ചിത്രമാണെന്ന് അമല പറഞ്ഞു. തിരുട്ടുപയലേ ടീമിനൊപ്പം ഇനിയും വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അമല പറഞ്ഞു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ അമല പോള്‍ അതീവ ഗ്ലാാമറസായി എത്തിയത് വാര്‍ത്തയായിരുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ചില യൂട്യൂബര്‍മാര്‍ നാല് ചുവരുകള്‍ക്കുള്ളിലിരുന്ന് വിമര്‍ശിക്കുന്നു, എനിക്ക് ഇരിക്കാന്‍ സമയമില്ല, ഞാന്‍ പറക്കുകയാണ്': രേണു സുധി
മീഡിയ സെല്ലിൽ അപ്രതീക്ഷിത അതിഥി; 'എൻസോ' പൂച്ചക്കുട്ടി ഇനി തിരുമലയിലെ വീട്ടിൽ വളരും