'സ്ത്രീത്വത്തെ അപമാനിച്ചു', ഭർത്താവ് ആദിത്യൻ ജയനെതിരെ പരാതി നൽകി നടി അമ്പിളി ദേവി

Published : Apr 26, 2021, 12:04 PM IST
'സ്ത്രീത്വത്തെ അപമാനിച്ചു', ഭർത്താവ് ആദിത്യൻ ജയനെതിരെ പരാതി നൽകി നടി അമ്പിളി ദേവി

Synopsis

ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് തന്‍റെ സ്ത്രീത്വത്തെ അപമാനിക്കാൻ ആദിത്യൻ ജയൻ ശ്രമിക്കുന്നുവെന്നും നടിയുടെ പരാതിയിൽ. സൈബർ സെല്ലിനും കരുനാഗപ്പള്ളി എസിപിക്കുമാണ് പരാതി നൽകിയത്. 

കൊല്ലം: നടനും സീരിയൽ താരവുമായ ആദിത്യൻ ജയനെതിരെ പൊലീസിൽ പരാതി നൽകി നടി അമ്പിളി ദേവി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ചാണ് അമ്പിളി ദേവി പരാതി നൽകിയിരിക്കുന്നത്. സൈബർ സെല്ലിനും കരുനാഗപ്പള്ളി എസിപിക്കുമാണ് പരാതി നൽകിയത്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് തന്‍റെ സ്ത്രീത്വത്തെ അപമാനിക്കാനാണ് ആദിത്യൻ ശ്രമിക്കുന്നതെന്നും അമ്പിളിദേവി പരാതിപ്പെടുന്നു.

ഞായറാഴ്ച രാത്രിയോടെ ആദിത്യൻ ജയനെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ തൃശ്ശൂർ സ്വരാജ് റൗണ്ടിൽ കണ്ടെത്തിയിരുന്നു. കൈഞരമ്പ് മുറിച്ച നിലയിലാണ് ആദിത്യൻ ജയനെ കണ്ടെത്തിയത്. 

അമ്പിളി ദേവിയുടെയും ആദിത്യൻ ജയന്‍റെയും കുടുംബപ്രശ്നങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വാർത്തയാണ്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഭാവനയുടെ 90-ാം ചിത്രം; 'അനോമി' ഉടന്‍ തിയറ്ററുകളിലേക്ക്
കോളെജ് വിദ്യാര്‍ഥിയായി ബേസില്‍, ഓണം പിടിക്കാന്‍ ടൊവിനോയ്ക്കും വിനീത് ശ്രീനിവാസനുമൊപ്പം; 'അതിരടി' ക്യാരക്റ്റര്‍ പോസ്റ്റര്‍ എത്തി