
പരിധിവിട്ട സെൽഫി ഭ്രമത്തിനെതിരെ ബിഗ് ബിയുടെ മുന്നറിയിപ്പ്. അശ്രദ്ധമായ സെൽഫിയെടുപ്പിൽ ഒട്ടേറെ ജീവൻ പൊലിഞ്ഞ സാചര്യത്തിലാണ് അമിതാഭ് ബച്ചൻ ജാഗ്രത പുലർത്താൻ ഉപദേശവുമായി രംഗത്തുവന്നത്. സെൽഫിയെടുക്കുന്നതിനിടെ ഒട്ടേറെ പേർക്ക് അപകടം സംഭവിച്ചു. അതുകൊണ്ട് സെൽഫിയെടുക്കുമ്പോള്‍ ജാഗ്രത പുലർത്തണമെന്ന് മധ്യപ്രദേശിൽ കല്യാണ ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കവെ ബച്ചൻ പറഞ്ഞു.
ജ്വല്ലറിയുടെ ബ്രാൻഡ് അംബാസിഡറായ ബച്ചൻ ഭാര്യയും എം.പിയുമായ ജയബച്ചനൊപ്പമാണ് ചടങ്ങിന് എത്തിയത്. എവിടെ പോയാലും സാധാരണ നമ്മൾ പത്ത് ഫോട്ടോയെങ്കിലും എടുക്കും. എന്നാൽ ഇപ്പോൾ ഒരു സെൽഫി നിർബന്ധമായി മാറിയിരിക്കുന്നുവെന്നും ബച്ചൻ പറഞ്ഞു. വേദിയിൽ ജനക്കൂട്ടത്തെ സാക്ഷിയാക്കി സെൽഫിയെടുക്കാൻ സംഘാടകർ അഭ്യർഥിച്ചപ്പോഴായിരുന്നു താരത്തിന്‍റെ പ്രതികരണം.
താരത്തിനും ഭാര്യക്കുമൊപ്പമുള്ള നിമിഷം പകർത്താൻ തിരക്കുകൂട്ടിയ ആരാധകരോടായി താരം പറഞ്ഞു ‘നിങ്ങളുമായുള്ള കൂടിക്കാഴ്ച എനിക്ക് സന്തോഷം തരുന്നു, അതുകൊണ്ട് വീണ്ടും വീണ്ടും ഇവിടെ വരാൻ തോന്നുന്നു’.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ