കാൻസർ നി‍ർണയത്തിനായി 'അമ്മ' മൊബൈൽ യൂണിറ്റ് വാങ്ങും

Published : Jun 26, 2016, 12:59 PM ISTUpdated : Oct 05, 2018, 01:11 AM IST
കാൻസർ നി‍ർണയത്തിനായി 'അമ്മ' മൊബൈൽ യൂണിറ്റ് വാങ്ങും

Synopsis

കൊച്ചി: ചലച്ചിത്ര  താരങ്ങളുടെ  സംഘടനയായ  അമ്മയുടെ  വാർഷിക  പൊതുയോഗം  കൊച്ചിയിൽ  ചേർന്നു. സംഘടനക്കുള്ളിൽ പ്രശനങ്ങളില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്  അടിസ്ഥാനമില്ലെന്നും അമ്മ പ്രസിഡന്‍റ് ഇന്നസെന്‍റ്  എംപി പറഞ്ഞു

ചലച്ചിത്ര താര സംഘടനയായ അമ്മയുടെ 22മത് വാർഷിക പൊതുയോഗമാണ് കൊച്ചിയിൽ ചേർന്നത്. പത്തനാപുരത്തെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തെച്ചൊല്ലിയുള്ള വിവാദത്തിന്‍റെ തുടർച്ചയെന്നോണം സലീംകുമാറും ജഗദീഷും യോഗത്തിന് എത്തിയിരുന്നില്ല. 

പത്തനാപുരത്ത് ഗണേഷ് കുമാറിനായി മോഹൻലാൽ പ്രചാരണത്തിന് പോയതിൽ പ്രതിഷേധിച്ച് രാജിവച്ചതായി സലീംകുമാർ അറിയിച്ചിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് സലീംകുമാർ എത്താതിരുന്നതെന്നും സലീംകുമാർ സംഘടനയിൽ നിന്ന് രാജിവച്ചിട്ടില്ലെന്നും അമ്മ പ്രസിഡന്‍റ് ഇന്നസെന്‍റ് പറഞ്ഞു.

അമ്മയുടെ നേതൃത്വത്തിൽ അർബുദ രോഗനിർണയത്തിനായി ഒരു മൊബൈൽ യൂണിറ്റ് വാങ്ങാൻ യോഗത്തിൽ ധാരണയായി. സ്താനാർബുദമുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള മാമോഗ്രാം യൂണിറ്റും രക്തപരിശോധന സംവിധാനവും വാഹനത്തിലുണ്ടാകും. ഗ്രാമങ്ങൾ  കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. പ്രതിമാസ പെൻഷൻ നൽകുന്ന അംഗങ്ങളുടെ എണ്ണം 112 ആയി ഉയർത്തിയെന്നും ഇന്നസെന്‍റ് പറഞ്ഞു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മുത്തുവേൽ പാണ്ഡ്യനൊപ്പം 'ജയിലർ 2' വിൽ ആ ബോളിവുഡ് സൂപ്പർ താരവും?; റിപ്പോർട്ട്
സർവ്വം ഫീൽഗുഡ് മയം, ഈ നിവിൻ പൊളിയാണ്; സർവ്വം മായ റിവ്യൂ