
താരത്തിളക്കമാർന്ന ആനന്ദ് ടിവി അവാർഡ് നിശ നാളെ വൈകിട്ട് ഏഷ്യാനെറ്റിൽ. സിനിമാ, ബിസിനസ് രംഗങ്ങളിലെ മികവിനാണു പുരസ്കാരം. ബ്രിട്ടണിൽ ആയിരുന്നു ചടങ്ങ്.
കഴിഞ്ഞ വർഷത്തെ സിനിമകൾക്കും, ബിസിനസ് രംഗത്തെ നേട്ടങ്ങൾക്കുമാണ് അംഗീകാരം. ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു അവാർഡ് നിശ ബ്രിട്ടണിൽ നടക്കുന്നത്. ഗ്യാലപ് പോളിലൂടെ യൂറോപ്യൻ മലയാളികളാണു വിജയികളെ നിശ്ചയിച്ചത്.
ആർ.എസ്. വിമൽ ഒരുക്കിയ എന്ന് നിന്റെ മൊയ്ദീൻ ആണു മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയത്. പത്തേമാരിയിലെ പ്രകടനത്തിനു മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. പാർവ്വതിയാണു മികച്ച നടി. ചിത്രങ്ങൾ ചാർളി, എന്ന് നിന്റെ മൊയ്ദീൻ. അച്ഛനും മകനും ഒരേവേദിയിൽ അംഗീകരിക്കപ്പെട്ടു എന്നതും ശ്രദ്ധേയമായി. മികച്ച ജനപ്രിയനടനായി തെരഞ്ഞെടുക്കപ്പെട്ടത് ദുൽക്കർ സൽമാനാണ്. ജനപ്രിയ നടി മംമ്ത മേോഹൻദാസ്.
ടെലിവിഷൻ രംഗത്തെ മികച്ച നേട്ടങ്ങൾക്ക് സ്റ്റാർ ഇന്ത്യ സൗത്ത് മാനേജിംഗ് ഡയറക്ടർ കെ. മാധവന് ഇന്നവേഷൻ ഇൻ ബ്രോഡ്കാസ്റ്റിംഗ് അവാർഡ് സമ്മാനിച്ചു. ഡോ. കെ.ടി. റബിയുള്ള, തേമ്പലത്ത് രാമചന്ദ്രൻ എന്നിവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
മാഞ്ചസ്റ്ററിലെ ഒ 2 അപ്പോളോ തീയറ്ററിലായിരുന്നു താരത്തിളക്കമാർന്ന ചടങ്ങ്. സിനിമാതാരങ്ങളുടെ നൃത്ത സംഗീതവിരുന്നും, സ്കിറ്റും പരിപാടിക്കു മാറ്റു കൂട്ടി.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ