Vijay's son Jason Sanjay changes name amid parents' divorce. വിജയ്- സംഗീത വിവാഹമോചന ഹർജിക്ക് പിന്നാലെ അമ്മയ്‌ക്കൊപ്പമാണെന്ന സൂചന നൽകി മകൻ ജെയ്‌സൺ സഞ്ജയ്. നേരത്തെ ഇൻസ്റ്റഗ്രാമിൽ വിജയ്‌യെ ജെയ്‌സൺ സഞ്ജയ് അൺഫോളോ ചെയ്തതും വലിയ വാർത്തയായിരുന്നു. അതിനിടയിലാണ് ഇപ്പോൾ പുതിയ നീക്കം.
തെന്നിന്ത്യൻ സൂപ്പർ താരവും ടിവികെ നേതാവുമായ വിജയ്‌ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജി തമിഴകത്തെ ഒന്നടങ്കം ഞെട്ടിക്കുന്നതായിരുന്നു. തമിഴ് സിനിമയിലെ പ്രമുഖ നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്നും താൻ എതിർത്തിട്ടും ബന്ധം തുടർന്നുകൊണ്ടുപോയെന്നും ആരോപിച്ചാണ് സംഗീത ചെങ്കൽപേട്ട് കുടുംബകോടതിയിൽ വിവാഹമോചന ഹർജി നൽകിയത്.
വിവാഹമോചന വാർത്തകൾക്ക് പിന്നാലെ ഇൻസ്റ്റാഗ്രാമിൽ നിന്നും വിജയ്‌യെ മകൻ ജെയ്‌സൺ സഞ്ജയ് അൺഫോളോ ചെയ്തത് വലിയ വാർത്തയായിരുന്നു. നടത്തിന് വിജയ് സേതുപതിയെ മാത്രമാണ് വിജയ് എന്ന പേരിൽ ജെയ്‌സൺ സഞ്ജയ് ഫോളോ ചെയ്യുന്നത്. എന്നാൽ ഇപ്പോഴിതാ തന്റെ പേരിൽ വി എന്ന ഇനീഷ്യൽ ഒഴിവാക്കാനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകളാണ് തമിഴകത്ത് നിന്നും പുറത്തുവരുന്നത്. ഇതുവരെ ജെയ്‌സൺ സഞ്ജയ് വി എന്നുപയോഗിച്ചിരുന്ന വിജയ്‌യുടെ മകൻ ഇനി മുതൽ അമ്മയുടെ പേരിന്റെ ആദ്യാക്ഷരവുമായ എസ് ആയിരിക്കും ഉപയോഗിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. പേരുമാറ്റത്തിലൂടെ കൃത്യമായും അമ്മയ്‌ക്കൊപ്പമാണ് താനെന്ന നിലപാടാണ് മകൻ സ്വീകരിച്ചിരിക്കുന്നത് എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം സിഗ്മ എന്ന സിനിമയുടെ തിരക്കിലാണ് ഇപ്പോൾ ജെയ്‌സൺ സഞ്ജയ്. ചിത്രത്തിൻറെ ഔദ്യോഗിക അപ്‌ഡേറ്റുകളിൽ ജെയ്‌സൺ സഞ്ജയ് തന്റെ പേരിനി എങ്ങനെയായിരിക്കും ഉപയോഗിക്കാൻ പോകുന്നതെന്നാണ് തമിഴ്‌ലോകം ഉറ്റുനോക്കുന്നത്.
അതേസമയം വിവാഹമോചന ഹർജിക്ക് പിന്നാലെ തൃഷയുടെ കൂടെ ഒരു പൊതുചടങ്ങിൽ വിജയ് എത്തിയത് വലിയ ചർച്ചയായിരുന്നു. ഇതുവരെ രഹസ്യമാക്കിവച്ചത് ഹർജിക്ക് ശേഷം പരസ്യമാക്കിയത് തന്നെ വിജയ്‌യുടെ ഇക്കാര്യത്തിലെ നിലപാടാണെന്നാണ് വിമർശകർ ഉന്നയിക്കുന്നത്. അതോടൊപ്പം തന്നെ വിജയ്‌യുടെ രാഷ്ട്രീയ ഭാവി എന്താവുമെന്ന ആശങ്കയിലാണ് ആരാധകരും ടിവികെ പ്രവർത്തകരും. ഏപ്രിൽ 20 നാണ് ഹർജിയുമായി ബന്ധപ്പെട്ട് വിജയ്‌യോട് കോടതിയിൽ ഹാജരാവാൻ പറഞ്ഞിരിക്കുന്നത്.


