അന്ന്യനിലെ ആ ട്വിസ്റ്റ് കണ്ടുപിടിച്ചത് 11 കൊല്ലത്തിന് ശേഷം

Published : Nov 19, 2016, 12:15 PM ISTUpdated : Oct 04, 2018, 07:07 PM IST
അന്ന്യനിലെ ആ ട്വിസ്റ്റ് കണ്ടുപിടിച്ചത് 11 കൊല്ലത്തിന് ശേഷം

Synopsis

2005-ല്‍ പുറത്തിറങ്ങിയ ശങ്കര്‍ ചിത്രമാണ് അന്യന്‍, ഇതിലെ ഒരു രംഗത്തിലെ ട്വിസ്റ്റ് 11 വര്‍ഷങ്ങള്‍ക്ക് ശേഷം ചര്‍ച്ചയാകുന്നു. വിക്രം അവതരിപ്പിച്ച അമ്പിയും ഭാര്യ നന്ദിനിയും ട്രയിനില്‍ യാത്ര പോകുന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ്. പൂര്‍ണമായി രോഗവിമുക്തി കൈവരാത്ത അമ്പി ട്രെയിനില്‍ വച്ച് മദ്യപിച്ച ഒരാളെ ആരുമറിയാതെ ട്രയിനില്‍ നിന്ന് താഴെയിട്ട് കൊലപ്പെടുത്തുന്നതോടെയാണ് ചിത്രം അവസാനിക്കുന്നത്

എന്നാല്‍, അന്യന്‍ പ്രഭാവം വിട്ട് മാറാത്ത അമ്പി ട്രെയിനില്‍ നിന്ന് തള്ളിയിട്ട ആ മദ്യപന്‍ ചിത്രത്തില്‍ മറ്റൊരു രംഗത്തിലും ഉണ്ടായിരുന്നു എന്ന കാര്യം മുന്‍പ് ചിത്രം കണ്ടവരില്‍ ഭൂരിഭാഗം പേരും ശ്രദ്ധിച്ചിരുന്നില്ല. അമ്പിയെ ഡോക്ടര്‍ ഹിപ്‌നോട്ടൈസിന് വിധേയനാക്കുമ്പോഴുള്ള ഫ്ളാഷ് ബാക്ക് രംഗത്തിലാണ് ഈ കഥാപാത്രം വന്നു പോകുന്നത്.

ആ രംഗത്തില്‍ അമ്പിയുടെ ഇളയ സഹോദരിയായ വിദ്യയുടെ മരണത്തിന് പരോക്ഷമായി കാരണക്കാരനായ വൈദ്യുതി ഓഫീസിലെ ലൈന്‍മാനെയാണ് ചിത്രത്തിന്റെ അവസാനം അമ്പി എന്ന അന്യന്‍ കൊലപ്പെടുത്തുന്നത്. ഫെയ്‌സ്ബുക്കിലെ ഒരു ഗ്രൂപ്പില്‍ വന്ന ഒരു പോസ്റ്റിലൂടെയാണ് ഇക്കാര്യം ഇപ്പോള്‍ പ്രേക്ഷകര്‍ ശ്രദ്ധിച്ചത്. ഇപ്പോള്‍ തമിഴ് സിനിമ ട്രോള്‍ പേജുകളില്‍ ഇതാണ് ചര്‍ച്ച.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

രണ്ടര മാസത്തിനിപ്പുറം ആ ഫൺ വൈബ് മൾട്ടി സ്റ്റാർ ചിത്രം ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു
ബി​ഗ് ബോസ് 8 ഇല്ലേ ? ബിബിയെ വെല്ലാൻ പുതിയ ഷോ, മത്സാർത്ഥികളായി 50 പേർ; ആവേശത്തിൽ പ്രേക്ഷകർ