അനൂപ് മേനോൻ ഇനി സംവിധായകൻ

By Web TeamFirst Published Jan 17, 2019, 12:13 PM IST
Highlights

അനൂപ് മേനോൻ സംവിധായകനാകാൻ ഒരുങ്ങുന്നു.  കിങ് ഫിഷ് എന്ന സിനിമയാണ് അനൂപ് മേനോൻ സംവിധാനം ചെയ്യുക. അനൂപ് മേനോൻ തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്.


അനൂപ് മേനോൻ സംവിധായകനാകാൻ ഒരുങ്ങുന്നു.  കിങ് ഫിഷ് എന്ന സിനിമയാണ് അനൂപ് മേനോൻ സംവിധാനം ചെയ്യുക. അനൂപ് മേനോൻ തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്.

കിങ് ഫിഷിന്റെ തിരക്കഥയെഴുതുന്നതും അനൂപ് മേനോൻ തന്നെയാണ്. വികെപി ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാല്‍ മറ്റൊരു സിനിമയുടെ തിരക്കിലായതിനാല്‍ അനൂപ് മേനോൻ ഏറ്റെടുക്കുകയായിരുന്നു. അനൂപ് മേനോനും രഞ്ജിത്തും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുര്‍ഗ കൃഷ്ണയാണ് ചിത്രത്തിലെ നായിക. രതീഷ് വേഗ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം മഹാദേവൻ തമ്പിയാണ്.

click me!