
അനൂപ് മേനോൻ (Anoop Menon) തിരക്കഥയെഴുതുന്ന ചിത്രമാണ് വരാല്‍. കണ്ണൻ താമരക്കുളം (Kannan Thamarakulam) സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായും അനൂപ് മേനോനുണ്ട്. ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സിനിമയുടെ പുതിയൊരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് അനൂപ് മേനോൻ.
കയ്യില്‍ പേനയും പേപ്പറുമായിട്ടുള്ള തന്റെ ഫോട്ടോയാണ് അനൂപ് മേനോൻ പങ്കുവെച്ചിരിക്കുന്നത്. സംവിധായകൻ കണ്ണൻ താമരക്കുളത്തെയും ഫോട്ടോയില്‍ കാണാം. പോസ്റ്ററിലെ അനൂപ് മേനോന്റെ ദുരൂഹത നിറഞ്ഞ ലുക്ക് ഏറെ ചര്‍ച്ചയായിരുന്നു. തികച്ചും ഒരു പൊളിറ്റിക്കൽ സറ്റയർ ആണ് സംവിധായകൻ കണ്ണൻ താമരക്കുളം ഒരുക്കുന്ന 'വരാൽ' എന്ന് ഇതിനോടകം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.
ടൈം ആഡ്‍സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ പി .എ സെബാസ്റ്റ്യനാണ് ചിത്രം നിർമിക്കുന്നത്.
അനൂപ് മേനോന് പുറമേ പ്രകാശ് രാജ്, സണ്ണി വെയ്ൻ, സായ്‍കുമാർ, രണ്‍ജി പണിക്കർ, സുരേഷ് കൃഷ്‍ണ, ശങ്കർ രാമകൃഷ്‍ണൻ, മേഘനാഥൻ, ഇർഷാദ്, ഹരീഷ് പേരടി, സെന്തിൽ കൃഷ്‍ണ, ശിവജി ഗുരുവായൂർ, ഇടവേള ബാബു, ഡ്രാക്കുള സുധീർ, മിഥുൻ, കൊല്ലം തുളസി, ദിനേശ് പ്രഭാകർ, ടിറ്റോ വിൽസൻ, മനുരാജ്, വിജയ് നെല്ലീസ്, മുഹമ്മദ് ഫൈസൽ, മുതിർന്ന പൊലീസുദ്യോഗസ്ഥനായ എസിപി ലാൽജി, ഹണി റോസ്, ഗൗരി നന്ദ, മാലാ പാർവ്വതി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. എൻഎം ബാദുഷയാണ് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനർ. പ്രൊജക്ട് കോർഡിനേറ്റർ: അജിത്ത് പെരുമ്പള്ളി, ഛായാഗ്രഹണം: രവിചന്ദ്രൻ, ചിത്രസംയോജനം: അയൂബ് ഖാൻ, സംഗീതം: നിനോയ് വർഗീസ്, ബി.ജി.എം: ജേക്സ് ബിജോയ്, പ്രൊഡക്ഷൻ കൺട്രോളർ: അമൃത മോഹൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് ഷെറിൻ സ്റ്റാൻലി, അഭിലാഷ് അർജുനൻ, കോസ്റ്റ്യൂം: അരുൺ മനോഹർ, മേക്കപ്പ്: സജി കൊരട്ടി, ആർട്ട്: സഹസ് ബാല, ചീഫ് അസോ: കെ.ജെ വിനയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ; കെആർ പ്രകാശ്, സ്റ്റിൽസ്- ഷാലു പെയ്യാട്, പിആർഒ പി ശിവപ്രസാദ്, സുനിത സുനിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ