
മാർവെൽ കോമിക്സിന്റെ ഇൻഫിനിറ്റി വാർ ബോക്സ് ഓഫീസിൽ തരംഗം ആകുന്പോൾ മറ്റൊരു സൂപ്പർഹീറോ ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നു. ആന്റ്മാൻ ആൻഡ് ദ വാസ്‍പിന്റെ പുതിയ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ കണ്ടിറങ്ങുന്നവരുടെ ചോദ്യത്തിനുള്ള ഉത്തരം. അതാണ് ആന്റ്മാൻ ആൻഡ് ദ വാസ്‍പിന്റെ പുതിയ ട്രെയിലർ. സൂപ്പർ ഹീറോകൾ എല്ലാം ഒന്നിച്ചപ്പോഴും ആന്റ്മാൻ എവിടെ എന്ന ചോദ്യമാണ് ആരാധകർ ഉന്നയിച്ചത്.
മാർവെൽ സിനിമാലോകത്ത് നിന്ന് ഇറങ്ങുന്ന ഇരുപതാമത്തെ സിനിമയാണ് ആന്റ്മാൻ ആൻഡ് ദ വാസ്പ്. 2015 ൽ പുറത്തിറങ്ങിയ ആദ്യചിത്രത്തിന്റെ തുടർച്ചയാണ് പുതിയ സിനിമ. പോൾ റാഡാണ് ചിത്രത്തിൽ ആന്റ്മാൻ ആയി വേഷമിടുന്നത്.
178 മില്യൺ ഡോളറായിരുന്നു 2015 ലെ ആന്റ്മാൻ ബോക്സ്ഓഫീസിൽ നേടിയത്. പെയ്ടൻ റീഡ് തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്.ചിത്രം ഈ ജൂലൈയിൽ തീയേറ്ററുകളിലെത്തും.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ