ആദ്യമായി കിട്ടിയ പ്രണയലേഖനത്തെ കുറിച്ച് അനു സിത്താര!

Published : Feb 03, 2022, 04:44 PM ISTUpdated : Mar 22, 2022, 07:28 PM IST
ആദ്യമായി കിട്ടിയ പ്രണയലേഖനത്തെ കുറിച്ച് അനു സിത്താര!

Synopsis

അനു സിത്താരയ്‍ക്ക് കൈനിറയെ സിനിമകളാണ് ഇപ്പോള്‍. അച്ചായന്‍സ്, രാമന്റെ ഏദന്‍തോട്ടം, ക്യാപ്റ്റന്‍ തുടങ്ങി ഒട്ടേറെ സിനിമകളാണ് അനു സിത്താര നായികയായി പുറത്തിറങ്ങാനുള്ളത്. പുതിയ സിനിമാ വിശേഷങ്ങളെ കുറിച്ചും പ്രണയത്തെ കുറിച്ചും മനസ് തുറക്കുകയാണ്  asianetnews.tvയുടെ ബ്രൈഡല്‍ ഉത്സവിനു വേണ്ടി നല്‍കിയ അഭിമുഖത്തില്‍ അനു സിത്താര.

ആദ്യം കിട്ടിയ ലൗവ് ലെറ്റര്‍

കല്‍പ്പറ്റ എസ് കെ എം ജെ സ്കൂളില്‍ പഠിക്കുമ്പോഴാണ് ആദ്യ പ്രണയലേഖനം കിട്ടിയത്. ഒന്നാം ക്ലാസിലാണോ മൂന്നിലാണോ എന്ന് ഓര്‍മ്മയില്ല.. ഒരു നോട്ട് ബുക്കിലെഴുതിയ പ്രണയലേഖനം തന്നത് സഹപാഠിയായിരുന്നു. പേടി കാരണം അത് അപ്പോള്‍ തന്നെ ടീച്ചര്‍ക്ക് കൊടുത്തു. പിന്നെ നല്ല കുട്ടിയായതു കൊണ്ട് നേരെ വീട്ടില്‍ വന്ന് മമ്മിയോടും പറഞ്ഞു. ഓ.. അത് സാരമില്ലെന്നായിരുന്നു മമ്മിയുടെ പ്രതികരണം.

വണ്‍ ആന്‍ഡ് ഒണ്‍ലി വിഷ്‍ണു ഏട്ടന്‍, വേറെ ആരേയും പ്രേമിക്കാന്‍ സമയമില്ല

ഒരുപാട് ആള്‍ക്കാരെ പുറകെ നടത്തിയെങ്കിലും പ്രണയം തോന്നിയത് വിഷ്‍ണു ഏട്ടനോട് മാത്രമാണ്. കല്ല്യാണം കഴിഞ്ഞതു കൊണ്ട് പറയുന്നതല്ലട്ടോ.. വിഷ്ണുവേട്ടനെ കാണുമ്പോള്‍ ഒരു പ്രണയത്തിന് വേണ്ട എല്ലാ തോന്നലുകളും വണ്ടിയും പിടിച്ചുവരുന്നില്ലേ എന്നൊരു സംശയമുണ്ടായിരുന്നു.. ആ സംശയവും മനസ്സില്‍ വെച്ച് മൂന്ന് വര്‍ഷം ഞാന്‍ വിഷ്‍ണുവേട്ടനെ പുറകെ നടത്തി. പിന്നെ കക്ഷി ഈ നടപ്പങ്ങ് നിര്‍ത്തിയാലോ എന്ന് പേടിച്ച് പിടികൊടുത്തു. ഇപ്പോ രണ്ട് വര്‍ഷമായി കല്ല്യാണം കഴിഞ്ഞിട്ട്. എങ്കിലും അന്ന് നടന്ന കണക്ക് വിഷ്‍ണുവേട്ടന്‍ ഇപ്പോഴും പറയാറുണ്ട്.

അഭിമുഖം മുഴുവനായി വായിക്കാന്‍ ക്ലിക്ക് ചെയ്യുക

 

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

തരിശായി ആ ഭൂമി..വികസനങ്ങൾ എണ്ണി പറയുമ്പോഴും കലാഭവൻ മണിയെ മറന്നുപോകുന്നു: വിനയൻ
'മിസൈല്‍ വീണ് കണ്ണ് അടിച്ച് പോയോ', ദൈവകൃപയാൽ ഞങ്ങൾ സുരക്ഷിതർ: ദുബായിൽ നിന്നും ലിന്റു റോണി