ഇറാൻ-ഇസ്രായേൽ സംഘർഷത്തിനിടെ ദുബായിൽ താനും കുടുംബവും സുരക്ഷിതരാണെന്ന് നടി ലിന്റു റോണി അറിയിച്ചു. യുകെയിൽ നിന്ന് ദുബായിലേക്ക് മാറിയതിനെ ചോദ്യം ചെയ്തവർക്ക്, കുടുംബത്തോടൊപ്പം എവിടെയും സമാധാനമാണെന്നും മറുപടി നൽകി.

മിനിസ്ക്രീൻ പരമ്പരകളിലൂടേയും വ്ലോ​ഗിങ്ങലൂടേയും മലയാളികൾക്ക് സുപരിചിതയായ ആളാണ് നടി ലിന്റു റോണി. ആദ്യം കുടുംബമായി യുകെയിൽ താമസിച്ചിരുന്ന ഇവരിപ്പോൾ ദുബായിൽ ആണ്. ഇറാൻ- ഇസ്രയേൽ യുദ്ധം നടക്കുന്നതിനിടെ ദുബായ് ഭാ​ഗങ്ങളിലും അക്രമണങ്ങൾ നേരിട്ടിരുന്നു. തങ്ങളുടെ ക്ഷേമം അന്വേഷിച്ച് നിരവധി പേർ മെസേജുകൾ അയച്ചിരുന്നുവെന്നും ദൈവകൃപയാൽ തങ്ങൾ സുരക്ഷിതരാണെന്നും പറയുകയാണ് ലിന്റു ഇപ്പോൾ. തനിക്ക് വന്ന നെ​ഗറ്റീവ് കമന്റുകളെ കുറിച്ചും ലിന്റു പറയുന്നുണ്ട്.

തന്റെ കണ്ണിന് ഇൻഫെഷനായ കാര്യം പറഞ്ഞാണ് ലിന്റു സംസാരിച്ച് തുടങ്ങിയത്. 'ദുബായില്‍ മിസൈല്‍ വീണ് കണ്ണ് അടിച്ച് പോയതാണോന്ന് ചിലര്‍ ചോദിക്കും. മനപൂര്‍വ്വം ചൊറിയാന്‍ വേണ്ടിയാണ് പലരും കമന്‍റിടുന്നത്. മൂന്ന് ദിവസം മുന്‍പ് ഒരു റീല്‍ ഇട്ടിരുന്നു. മര്യാദയ്ക്ക് യുകെ പോലൊരു രാജ്യത്ത് സെറ്റിലായാല്‍ പോരായിരുന്നോ ? എന്ത് കാര്യത്തിനാണ് മനസമാധാനം കളയാന്‍ യുഎഇയില്‍ വന്ന് സെറ്റിലായത്? എന്ന് അതിന് താഴെ കമന്‍റ് വന്നിരുന്നു. നമ്മള്‍ എവിടെ ആയിരുന്നാലും സംഭവിക്കാനുള്ളത് സംഭവിക്കും. അതിപ്പോള്‍ യുകെ ആണെങ്കിലും യുഎഇ ആണെങ്കിലും നാട്ടിലാണെങ്കിലും. എന്‍റെ കുടുംബം ഒപ്പമുള്ളതാണ് എന്‍റെ സമാധാനം. ഇനി ആരൊക്കെ സംരക്ഷിക്കാന്‍ ഉണ്ടെങ്കിലും ദൈവം തമ്പുരാന്‍ കരുതുന്ന അത്രയൊന്നും വരത്തില്ല വേറെ ഒന്നും', എന്ന് ലിന്റു റോണി പറയുന്നു.

'കഴിഞ്ഞ വര്‍ഷം പകുതിയോട് കൂടിയാണ് ഞങ്ങള്‍ ദുബായില്‍ വരുന്നത്. അന്ന് മുതലല്ല കേട്ടോ നമ്മള്‍ ദുബായ് കാണാന്‍ തുടങ്ങിയത്. 32 കൊല്ലത്തോളം എന്‍റെ ഡാഡി ഇവിടെയാണ് ജോലി ചെയ്തത്. ആ വിയര്‍പ്പിന്‍റെ അധ്യാനത്തില്‍ വളര്‍ന്നു വന്ന മുതലാണ് ഞാന്‍. അതുകൊണ്ട് പെട്ടെന്നൊരു മിസൈല്‍ വന്നടിച്ചാല്‍ അങ്ങനയൊന്നും ഞാന്‍ തകര്‍ന്ന് പോകില്ല മക്കളെ. നിലവിൽ ഇവിടെ സ്കൂളുകളും നഴ്സറികളും അടച്ചിട്ടിരിക്കുകയാണ്. അടുത്ത ആഴ്ചയോടെ എല്ലാം പഴയ രീതിയിലേക്ക് ആകുമെന്ന് കരുതുന്നു. പ്രാർത്ഥിക്കുന്നു', എന്നും ലിന്റു കൂട്ടിച്ചേർത്തു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming