ഇങ്ങനെയാണ് അനുപം ഖേര്‍ മന്‍മോഹന്‍ സിങ്ങായത്; വീഡിയോ

Published : Jan 07, 2019, 04:42 PM ISTUpdated : Jan 07, 2019, 04:43 PM IST
ഇങ്ങനെയാണ് അനുപം ഖേര്‍ മന്‍മോഹന്‍ സിങ്ങായത്; വീഡിയോ

Synopsis

20 സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരു ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ അനുപം ഖേര്‍, താന്‍ നടത്തിയ മേക്കോവര്‍ എങ്ങനെയെന്ന് കാണിച്ചുതരുകയാണ് പ്രേക്ഷകര്‍ക്ക്.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിതം പറയുന്ന 'ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' എന്ന ചിത്രം ട്രെയ്‌ലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ചര്‍ച്ചകള്‍ക്കും വിവാദത്തിനും വഴിവച്ചിരുന്നു. മന്‍മോഹന്‍ സിംഗ്, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെയൊക്കെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. വിജയ് രത്‌നാകര്‍ ഗുട്ടെ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ വ്യാജപ്രചരണത്തിന്റെ ഭാഗമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. 

വിവാദങ്ങള്‍ എന്തുതന്നെ ആയാലും ചിത്രത്തില്‍ മന്‍മോഹന്‍ സിംഗ് ആയുള്ള അനുപം ഖേറിന്റെ മേക്കോവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 20 സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരു ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ അനുപം ഖേര്‍, താന്‍ നടത്തിയ മേക്കോവര്‍ എങ്ങനെയെന്ന് കാണിച്ചുതരുകയാണ് പ്രേക്ഷകര്‍ക്ക്.

PREV
click me!

Recommended Stories

'ഹാപ്പി 14th മൈ ജാൻ'; വിവാഹ വാർഷികത്തിൽ അമാലിനെ ചേർത്തണച്ച് ദുൽഖർ
'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി