
ധ്രുവ് വിക്രം നായകനായി എത്തിയ മാരി സെൽവരാജ് ചിത്രം 'ബൈസൺ' തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിക്കൊണ്ടിരിക്കുകയാണ്. ജാതി അതിക്രമങ്ങളെയും അനീതിയെയും കബഡി മത്സരത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന സിനിമ തിരുനൽവേലിയിൽ ഉണ്ടായ യഥാർത്ഥ സംഭവ വികാസങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ദേശീയ കബഡി താരവും അർജുന അവാർഡ് ജേതാവുമായ മനതി ഗണേശന്റെ ജീവിതത്തിൽ നിന്നും ചിത്രം പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്.
അനുപമ പരമേശ്വരനാണ് ചിത്രത്തിൽ നായികയായി എത്തിയത്. കൂടാതെ മലയാളത്തിൽ നിന്നും രജീഷ് വിജയൻ, ലാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ അനുപമയെ കുറിച്ച രജിഷ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. അനുപമ ഇപ്പോൾ സൗത്ത് ഇന്ത്യയിലെ വലിയ സൂപ്പർസ്റ്റാറാണ്. സിനിമയുടെ എല്ലാ പ്രൊമോഷൻ പരിപാടിയിലും മാരി സെൽവരാജ് തന്നെ വിളിച്ചിരുന്നുവെന്നും ഒരു നിമിഷത്തിൽ പോലും അനുപമയ്‌ക്ക് ഈഗോ തോന്നിയില്ലെന്നും രജിഷ വിജയൻ പറയുന്നു.
"എന്റെ അനുപമയോട്, അവൾ ഇപ്പോൾ സൗത്ത് ഇന്ത്യയിലെ വലിയ സൂപ്പർ സ്റ്റാറാണ്. അവൾക്ക് തെലുങ്കിലും തമിഴിലും മലയാളത്തിലും ഒരുപോലെ ജനപ്രീതിയുണ്ട്. ഈ സിനിമയുടെ എല്ലാ പ്രൊമോഷനും മാരി സാർ എന്നെയും വിളിച്ചിരുന്നു. ഞാൻ എപ്പോഴും ചിന്തിച്ചിരുന്നു, അനുപമയാണല്ലോ നായിക, എന്നിട്ടും ഞാൻ എല്ലാ ഇന്റർവ്യൂസിനും കൂടെയുണ്ടല്ലോ എന്ന്. ഒരൊറ്റ നിമിഷം പോലും അനുവിന് ഈഗോ ഉണ്ടായിരുന്നില്ല. അത് വലിയൊരു ക്വാളിറ്റിയാണ്. ഈ ഗുണത്തിന് അനുപമയ്ക്ക് വലിയൊരു കയ്യടി കൊടുക്കണം. ഈ സിനിമയിൽ ഞങ്ങൾ ഉറ്റ സുഹൃത്തുക്കളാണ്, സിനിമയ്ക്ക് ശേഷവും ഞങ്ങൾ ശരിക്കും ഉറ്റ സുഹൃത്തുക്കളായി മാറി. ഒരുമിച്ച് വർക്ക് ചെയ്യാൻ പറ്റിയ വളരെ നല്ല വ്യക്തിയാണ് അവൾ." സിനിമയുടെ പ്രീ റിലീസ് ഇവന്റിനിടെയായിരുന്നു രജിഷയുടെ പ്രതികരണം.
അതേസമയം പശുപതി, ആമീർ, അഴകം പെരുമാൾ, അരുവി മദൻ, അനുരാഗ് അറോറ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിനിമയിൽ കബഡി താരമായാണ് ധ്രുവ് എത്തുന്നത്. സ്പോർട്സ് ഡ്രാമ വിഭാഗത്തിലൊരുങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏഴിൽ അരശാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. നിവാസ് പ്രസന്നയാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ