ഇസ്ലാം വിരുദ്ധത, അനുഷ്ക ശർമ്മയുടെ പാരിക്ക് പാകിസ്ഥാനില്‍ നിരോധനം

By Web DeskFirst Published Mar 2, 2018, 9:20 PM IST
Highlights
  • ഇസ്ലാം വിരുദ്ധത, അനുഷ്ക ശർമ്മയുടെ പാരിക്ക് പാകിസ്ഥാനില്‍ നിരോധനം

ദില്ലി: അനുഷ്ക ശർമ്മയുടെ പുതിയ സിനിമ പരിയ്ക്ക് പാകിസ്ഥാനിൽ നിരോധനം. ഇസ്ലാം വിരുദ്ധത ചൂണ്ടിക്കാട്ടിയാണ് ഹൊറർ ചിത്രത്തിന് പാക് സെൻസർ ബോർഡ് പ്രദർശന അനുമതി നിഷേധിച്ചത്. ഖുറാൻ സൂക്തങ്ങൾ സിനിമയിൽ ദുരുപയോഗം ചെയ്തെന്നും, ഇസ്ലാം മതത്തെ മോശമായി ചിത്രീകരിച്ചെന്നും ആണ് ബോർഡിൻറെ വിലയിരുത്തൽ. സിനിമ ഇന്നാണ് ഇന്ത്യയിൽ റിലീസ് ചെയ്തത്. സംസ്കാരത്തിന് നിരക്കാത്ത ചിത്രമെന്ന് ചൂണ്ടിക്കാട്ടി അക്ഷയ് കുമാറിൻറെ പാഡ്മാനും അടുത്തിടെ പാകിസ്ഥാൻ നിരോധിച്ചിരുന്നു.

click me!