
പുലിമുരുകനിൽ നായികയായി ആദ്യം തീരുമാനിച്ചത് അനുശ്രീയെ. കമാലിനി മുഖർജി അവതരിപ്പിച്ച മൈന എന്ന കഥാപാത്രം എന്തുകൊണ്ട് സ്വീകരിച്ചില്ല എന്ന കാര്യം ഒരു വനിത മാഗസിനോട് അനുശ്രീ തന്നെയാണ് വെളിപ്പെടുത്തിയത്.
മോഹന്‍ലാലിനൊപ്പം ‘റെഡ്‌വൈനി’ൽ അഭിനയിച്ചിരുന്നു. പിന്നീട് ‘കനലി’ലേക്കും മറ്റൊരു സിനിമയിലേക്കും ചാന്‍സ് ലഭിച്ചെങ്കിലും അഭിനയിക്കാന്‍ പറ്റിയില്ല. പിന്നെയാണ്‘ഒപ്പം’വരുന്നത്. മേക്കപ്പിട്ട് ചെല്ലുമ്പോൾ ലാലേട്ടൻ ചോദിച്ചു, ഒടുവിൽ നീ വന്നു അല്ലേ എന്ന്. അതെന്താ സംഗതി എന്നു പ്രിയദർശൻ സാർ ചോദിച്ചപ്പോൾ ലാലേട്ടന്റെ മറുപടി ഇങ്ങനെ, എപ്പോൾ വിളിച്ചാലും ഇവൾക്ക് തോളുവേദനയാണെന്നു പറയും. ഇപ്പോഴാ സമയം ഒത്തുവന്നത്.’
തോളു കൊണ്ടാണോ നീ അഭിനയിക്കുന്നത് എന്നുചോദിച്ച് അവരെന്നെ കളിയാക്കി. അതോടെ സീൻ കൂളായി. ഒരു ഞരമ്പിന്‍റെ പ്രശ്നം കാരണം ഇടതുകൈ അനക്കാനും ഭാരമെടുക്കാനുമൊക്കെ ബുദ്ധിമുട്ടായിരുന്നു. ഇതിഹാസയിൽ ഫൈറ്റ് ചെയ്യുമ്പോൾ സീരിയസായി. അതിന്റെ പ്രൊമോഷന് വേണ്ടി വിളിക്കുമ്പോൾ തിരുവനന്തപുരം മെഡിക്കൽ കോള ജിലെ ന്യൂറോ സർജറി വാർഡിൽ ഞാൻ സർജറി കഴിഞ്ഞ് കിടക്കുകയായിരുന്നു.
ലാലേട്ടനൊപ്പമുള്ള മറ്റൊരു റോൾ സ്വീകരിക്കാനാകിതിരുന്നതാണ് വലിയ നഷ്ടം. പുലിമുരുകനില്‍ കമാലിനി അവതരിപ്പിച്ച കഥാപാത്രം എനിക്കു വന്നത്. കഥ കേൾക്കുമ്പോഴാണ് ആക്ഷൻ സിനിമയാണെന്നറിയുന്നത്. ഓപ്പറേഷൻ കഴിഞ്ഞിരിക്കുന്നതു കൊണ്ട് ഡോക്ടർ സമ്മതിച്ചില്ല. പിന്നീട് സിനിമ കണ്ടപ്പോളും വലിയ വിഷമമായി.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ