നവാഗതനായ സവിൻ എസ് എ സംവിധാനം ചെയ്യുന്ന 'വാഴ 2- ബയോപിക് ഒഫ് ബില്യണ്‍ ബ്രോസ്' എന്ന ചിത്രത്തിലെ സഹോദരബന്ധം പ്രമേയമാക്കിയ ഗാനം പുറത്തിറങ്ങി. സോഷ്യൽ മീഡിയ താരങ്ങളുടെ ഈ ചിത്രം വിപിൻ ദാസിന്റെ തിരക്കഥയിൽ ഏപ്രിൽ 2-ന് തിയേറ്ററുകളിലെത്തും.

വാഴ 2- ബയോപിക് ഒഫ് ബില്യണ്‍ ബ്രോസ് എന്ന ചിത്രത്തിന്റെ മനോഹര ​ഗാനം റിലീസ് ചെയ്തു. സഹോദര ബന്ധങ്ങളുടെ കഥപറയുന്ന ​ഗാനം ഇതിനകം മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു. രജത് പ്രകാശാണ് ​ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. രജത് പ്രകാശും ദിൽറൂഹും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. നിള രാജ്, സാത്വിക എന്നിവരാണ് കുട്ടി ​ഗായകർ. രജത് തന്നെയാണ് ​ഗാനം എഴുതിയതും. നവാഗതനായ സവിൻ എസ് എ സംവിധാനം ചെയ്യുന്ന വാഴ 2 ഏപ്രിൽ 2ന് തിയറ്ററിൽ എത്തും.

ചിത്രത്തിൽ സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിർ, അലൻ, വിനായക്, അജിൻ, അൽ അമീൻ, നിഹാൽ, നിബ്രാസ്സ്, ഷഹുബാസ്‌, സാബിർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുധീഷ്, വിജയ് ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം വിപിന്‍ ദാസ് എഴുതുന്നു. 'വാഴ'യുടെ ആദ്യഭാഗ ചിത്രത്തിലെ യുവ താരങ്ങൾക്കൊപ്പം മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിപിന്‍ ദാസ് പ്രൊഡക്ഷന്‍സ് ആന്റ് ഇമാജിന്‍ സിനിമാസിന്റെ ബാനറില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന വാഴ 2 ബയോപിക് ഒഫ് ബില്യണ്‍ ബ്രോസ് എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ ലൈലാസുരൻ നിര്‍വ്വഹിക്കുന്നു.

സംഗീതം അങ്കിത് മേനോന്‍, എഡിറ്റിംഗ് കണ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, കല ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂംസ് അശ്വതി ജയകുമാര്‍, സ്റ്റില്‍സ് ബിജിത്ത് ധർമ്മടം, പരസ്യകല യെല്ലോ ടൂത്ത്‌സ്, ടൈറ്റില്‍ ഡിസൈന്‍ സാര്‍ക്കാസനം, സൗണ്ട് ഡിസൈൻ വിഷ്ണു സുജാതൻ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അനീഷ് നന്തിപുലം, ഡിജിറ്റൽ മാർക്കറ്റിംഗ് വിപിൻ കുമാർ, പി ആര്‍ ഒ എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming