'പേളി മികച്ച മത്സരാര്‍ഥിയാണ്, പക്ഷേ..'; സാബുവിന് വോട്ട് അഭ്യര്‍ഥിച്ച് അര്‍ച്ചന

By Nirmal SudhakaranFirst Published Sep 26, 2018, 8:55 PM IST
Highlights

എന്നാല്‍ സാബുവിനൊപ്പം ബിഗ് ബോസില്‍ അവശേഷിക്കുന്ന പേളി മാണിയും മികച്ച മത്സരാര്‍ഥിയാണെന്നും നിങ്ങള്‍ക്ക് ഇഷ്ടമുള്ളപക്ഷം പേളിക്ക് വോട്ട് ചെയ്യാമെന്നും പറയുന്നു അര്‍ച്ചന.
 

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ ഗ്രാന്റ് ഫിനാലെയ്ക്ക് ഇനി മൂന്ന് ദിവസങ്ങള്‍ കൂടി മാത്രം. ആറ് മത്സരാര്‍ഥികളാണ് നിലവില്‍ ഹൗസില്‍ അവശേഷിക്കുന്നത്. ഇവരെല്ലാം ബിഗ് ബോസ് ടൈറ്റിലിനുവേണ്ടി ഗ്രാന്റ് ഫിനാലെയില്‍ പങ്കെടുക്കും. സാബുമോന്‍ അബ്ദുസമദ്, പേളി മാണി, ശ്രീനിഷ് അരവിന്ദ്, അരിസ്റ്റോ സുരേഷ്, ഷിയാസ് കരിം, അതിഥി റായ് എന്നിവരാണ് ഫൈനലില്‍ പങ്കെടുക്കുക. ഏറ്റവുമൊടുവില്‍ എലിമിനേറ്റ് ചെയ്യപ്പെട്ട അര്‍ച്ചന സുശീലന്‍ അവശേഷിക്കുന്ന ആറില്‍ ഒരാള്‍ക്കായി വോട്ട് അഭ്യര്‍ഥിച്ച് ഫേസ്ബുക്ക് ലൈവില്‍ കഴിഞ്ഞ ദിവസം എത്തി. സാബുവാണ് തന്റെ പ്രിയ മത്സരാര്‍ഥിയെന്ന് പറയുന്ന അര്‍ച്ചന അദ്ദേഹത്തിനുവേണ്ടി വോട്ട് അഭ്യര്‍ഥിക്കാനും പ്രേക്ഷകരോട് പറയുന്നു.

ബിഗ് ബോസ് ടൈറ്റിലിന് വലിയ പ്രാധാന്യമുണ്ട്. നിങ്ങളുടെ വിലപ്പെട്ട വോട്ടുകള്‍ ആ വീട്ടില്‍ അവശേഷിക്കുന്ന എല്ലാ മത്സരാര്‍ഥികള്‍ക്കും ആവശ്യമാണ്. പ്രിയപ്പെട്ട മത്സരാര്‍ഥികളെ നിങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിക്കുക. ഒരു അനിയത്തി എന്ന നിലയില്‍ പറയുകയാണ്, എന്റെ സഹോദരന്‍ സാബുവേട്ടന് വോട്ട് ചെയ്യൂ. സാബുവേട്ടന്‍ തന്നെ ജയിക്കണമെന്നാണ് എന്റെ വ്യക്തിപരമായ അപേക്ഷ. കാരണം അദ്ദേഹം അത് അര്‍ഹിക്കുന്നു. എന്റെ ഫേവറിറ്റ് സാബുവേട്ടനാണ്. മുന്‍പ് ലാല്‍ സാര്‍ ചോദിച്ചപ്പോഴും ഞാന്‍ അദ്ദേഹത്തിന്റെ പേരാണ് പറഞ്ഞത്.

എന്നാല്‍ സാബുവിനൊപ്പം ബിഗ് ബോസില്‍ അവശേഷിക്കുന്ന പേളി മാണിയും മികച്ച മത്സരാര്‍ഥിയാണെന്നും നിങ്ങള്‍ക്ക് ഇഷ്ടമുള്ളപക്ഷം പേളിക്ക് വോട്ട് ചെയ്യാമെന്നും പറയുന്നു അര്‍ച്ചന. ആ വീട്ടിലെ ശക്തരായ മത്സരാര്‍ഥികള്‍ പേളിയും സാബുവേട്ടനുമാണ്. പക്ഷേ എന്റെ ഫേവറിറ്റ് സാബുവേട്ടനാണ്. തന്നെ ഇത്രയും ദിനങ്ങള്‍ സപ്പോര്‍ട്ട് ചെയ്ത പ്രേക്ഷകര്‍ക്ക് നന്ദിയും പറഞ്ഞ് അര്‍ച്ചന അവസാനിപ്പിക്കുന്നു.

click me!