എൽദോ, താഷി, ആസിഫ്, ഗൗതം എന്നിവര്‍ നേരിട്ട് നോമിനേഷനില്‍. ഷിജിൻ(6), കടൽ കൊമ്പൻ(4), ഐശ്വര്യ, രാഹുൽ ഈശ്വർ(3), വിക്കി(3) എന്നിവരാണ് മറ്റുള്ളവരാല്‍ നോമിനേറ്റ് ചെയ്യപ്പെട്ടത്.
ബിഗ് ബോസ് മലയാളം സീസൺ 8 ഒരുമാസം പിന്നിട്ടിട്ടിരിക്കുകയാണ്. ഇതിനകം നിരവധി പേർ ഷോയിൽ നിന്നും പോവുകയും കഴിഞ്ഞ ദിവസം നാല് വൈൽഡ് കാർഡുകാർ എത്തുകയും ചെയ്തു. ഇന്നിതാ അഞ്ചാം ആഴ്ചയിലെ നോമിനേഷൻ പ്രക്രിയ നടന്നിരിക്കുകയാണ്. പുതുതായി വന്ന സുവർണ, നിലീന, വിപിൻ, വേദാംഗി എന്നിവരാണ് ഈ ആഴ്ചയിലെ ലീഡർമാർ. അതുകൊണ്ട് തന്നെ ഇവർക്ക് നേരിട്ട് ഓരോരുത്തരെ വീതം നോമിനേറ്റ് ചെയ്യാനായിരുന്നു. എൽദോ, താഷി, ആസിഫ്, ഗൗതം എന്നിവരെയാണ് അവർ നോമിനേറ്റ് ചെയ്തത്.
പിന്നാലെ മറ്റുള്ളവർ ഓരോരുത്തരായി കൺഫഷൻ റൂമിൽ വച്ച് നോമിനേഷനുകൾ പറയുകയും ചെയ്തു. ഷിജിൻ(6), കടൽ കൊമ്പൻ(4), ഐശ്വര്യ, രാഹുൽ ഈശ്വർ(3), വിക്കി(3) എന്നിങ്ങനെയാണ് നോമിനേഷനിൽ വന്നിരിക്കുന്ന മറ്റുള്ളവർ.
വൈല്‍ഡ് കാര്‍ഡുകാര്‍
മാസ് എവിക്ഷന് പിന്നാലെ പുതിയ നാല് വൈൽഡ് കാർഡുകൾ വീട്ടിലേക്ക് എത്തിയിരിക്കുന്നു. നിലീന, സുവർണ്ണ, വിപിൻ, വേദാംഗി എന്നിവരാണ് 30 ദിവസങ്ങളോടടുക്കുമ്പോൾ ബിഗ് ബോസ് സീസൺ 8 ന്റെ യാത്രയിൽ പങ്കാളികളാകാനായി എത്തിയിരിക്കുന്നത്. വീട്ടിലേക്ക് ആദ്യമായെത്തിയ വൈൽഡ് കാർഡ് ആയ നിലീനയിലേക്ക് തന്നെ വരാം. കൂട്ടത്തിൽ ഏറ്റവും സോഫ്റ്റ് സ്പോക്കൺ ആയ എല്ലാവരോടും അടുക്കാൻ താല്പര്യമുള്ള ആളായാണ് നിലീനയെ കുറിച്ച് തോന്നുന്നത്. വന്നപ്പോൾ തന്നെ ഷിജിനുമായി അടുക്കാൻ താത്പര്യമുണ്ടെന്ന് തുറന്നുപറഞ്ഞ നിലീനയോട് വീട്ടിൽ ഏറ്റവും അധികം അടുപ്പം കാണിക്കുന്ന ആളും ഷിജിൻ തന്നെ. ആരോടും കാര്യമായ പ്രശ്നമുണ്ടാക്കാൻ സാധ്യതയുള്ള ആളായി നിലീനയെ ഇതുവരെ തോന്നിയിട്ടില്ല. ഷിജിനുമായി ഒരു കോമ്പോയ്ക്ക് സാധ്യതയുണ്ടെന്നും തോന്നുന്നു. ഷിജിന്റെ നിലവിലെ സുഹൃത്തായ കൊമ്പൻ ഷിജിൻ-നിലീന സൗഹൃദത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കൗതുകകരവുമാണ്.
രണ്ടാമതായി വീട്ടിലേക്ക് എത്തിയ ആൾ സുവർണ്ണയാണ്. ആസിഫും ഗൗതവും കൊമ്പനും എൽദോയും നടത്തിയ ഇന്റർവ്യൂവിൽ പല ചോദ്യങ്ങൾക്കും വ്യക്തമല്ലാത്ത മറുപടികളാണ് സുവർണ്ണ നൽകിയത്. മനഃപൂർവ്വമാണോ അതോ അങ്ങനെ തന്നെയാണോ ആളുടെ രീതി എന്നത് ഇപ്പോൾ ഉറപ്പിച്ച് പറയാനുമാകില്ല. താൻ എതിരാളിയായി കാണുന്നത് നേഹയെ ആണെന്ന മറുപടിയാണ് ആ കൂട്ടത്തിൽ ഏറ്റവും ഇന്ററസ്റ്റിങ് ആയി തോന്നിയതും. ഏത് തരത്തിലാണ് സുവർണ്ണ നേഹയുമായി ഒരു ഫൈറ്റ് തുടങ്ങിവയ്ക്കുക എന്നതിൽ ആകാംക്ഷയുണ്ട്. വൈൽഡ് കാർഡ് ആയി എത്തിയ വേദാംഗിയുമായി നേരത്തെ തന്നെ സൗഹൃദമുണ്ട് സുവർണ്ണയ്ക്ക്. ഇരുവർക്കും രാഹുൽ ഈശ്വറിനോട് താല്പര്യക്കുറവുമുണ്ട്. വീട്ടിൽ താരതമ്യേന സൈലന്റ് ആയ രാഹുലിനെ വയലന്റാക്കാൻ സുവർണ്ണയ്ക്ക് കഴിയുമോ എന്ന് നോക്കാം.
വൈൽഡ് കാർഡ് ആയെത്തിയവരിലെ ഒരേയൊരു മെയിൽ കണ്ടസ്റ്റന്റ് ആണ് വിപിൻ. വന്നപ്പോൾത്തന്നെ വളരെ സ്മാർട്ട് ആയാണ് വിപിൻ എല്ലാവരോടും ഇടപെട്ടത്. അത് പക്ഷേ preplanned ആയും തോന്നിയിരുന്നു. അതുകൊണ്ടുതന്നെ അവിടെനടക്കുന്ന ലൈവ് ആയ വിഷയങ്ങളിൽ ഏത് തരത്തിലാകും വിപിന്റെ പ്രതികരണം എന്നും spontaneous ആയ റെസ്പോൻസുകൾ എങ്ങനെ ആയിരിക്കും എന്നും ഇപ്പോൾ പറയാനാവില്ല. ഏതായാലും നിലവിൽ വീട്ടിലുള്ള ഭൂരിഭാഗം ആളുകളും വിപിനോട് ഒരു താല്പര്യക്കുറവ് തോന്നിയിട്ടുണ്ടെന്നാണ് മനസിലാക്കാനായത്. തങ്ങളിൽ ഒരാളായി വിപിനെ അംഗീകരിക്കാൻ അവർക്കാകുമോ എന്നാണ് അറിയേണ്ടതും. വേദാംഗി, വൈൽഡ് കാർഡിലെത്തിയ അവസാന ആൾ. കൂട്ടത്തിൽ ഏറ്റവും സ്മാർട്ട് & ആക്റ്റീവ് ആയ ആൾ വേദാംഗി ആണെന്നാണ് ഇതുവരെ മനസിലാക്കാനായത്. വീട്ടിലുള്ളവരെ easy ആയി പ്രകോപിപ്പിക്കാൻ വേദാംഗിയ്ക്ക് കഴിയുന്നുണ്ട്.



