ജയിലില്‍ മമ്മൂട്ടിക്കൊപ്പം 'പരോള്‍ പാട്ടുമായി' അരിസ്റ്റോ സുരേഷ്

Published : Sep 06, 2017, 11:24 AM ISTUpdated : Oct 04, 2018, 07:56 PM IST
ജയിലില്‍ മമ്മൂട്ടിക്കൊപ്പം 'പരോള്‍ പാട്ടുമായി' അരിസ്റ്റോ സുരേഷ്

Synopsis

തിരുവനന്തപുരം: ആക്ഷന്‍ ഹിറോ എന്ന നിവിന്‍പോളി ചിത്രത്തിലൂടെ ഗായകാനായും നടനായും കയ്യടി നേടിയ അരിസ്‌റ്റോ സുരേഷ് വീണ്ടും അടിപൊളി ഗാനവുമായെത്തുന്നു.  മമ്മൂട്ടി നായകനായി അഭിനയിക്കുന്ന പരോള്‍ എന്ന ചിത്രത്തിലാണ് സുരേഷ് വീണ്ടും പാട്ടുപാടി അഭിനയിക്കുന്നത്. 'പരോള്‍ കാലം നല്ലൊരു പരോള്‍ കാലം, ഇരുമ്പഴിക്കൂടിനും കിടിലന്‍ മതിലിനും മത്താപ്പു വിരിയണ ചേലളിയാ....' എന്ന് തുടങ്ങുന്ന ഗാനമാണ് സുരേഷ് ചിത്രത്തിന് വേണ്ടി ആലപിച്ചത്. 

മമ്മൂട്ടിയുടെ കഥാപാത്രത്തിനൊപ്പം ജയിലില്‍ കഴിയുന്ന സഹ തടവുകാരനായി സുരേഷ് ഈ ചിത്രത്തില്‍ വേഷമിടുന്നു. സുരേഷിനൊപ്പം പാട്ടിന് മമ്മൂട്ടിയും ചുവടുവെയ്ക്കുന്നുണ്ട്. മമ്മൂട്ടി  അഭിനയിപ്പിച്ച സൗത്ത് ഇന്ത്യന്‍ ബാങ്കിന്റേത് ഉള്‍പ്പെടെ നിരവധി പരസ്യ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ശരത് സന്ദിത് ആണ് പരോള്‍ ഒരുക്കുന്നത്. 

മമ്മൂട്ടി നേരിട്ട് വിളിച്ചാണ് സുരേഷിന് ഈ ചിത്രത്തില്‍ അവസരം നല്‍കിയത്. നേരത്തെ തോപ്പില്‍ ജോപ്പന്‍ എന്ന മമ്മൂട്ടി ചിത്രത്തിലേക്ക് സംവിധായകന്‍ ജോണി ആന്റണി സുരേഷിനെ വിളിച്ചിരുന്നു. എന്നാല്‍ പൂമരത്തിന്റെ ചിത്രീകരണം തുടരുന്നതിനാല്‍  അന്ന് ആ അവസരം നഷ്ടപ്പെട്ടെന്ന് സുരേഷ് പറയുന്നു.  'ഒരുമാസം മുമ്പ് മമ്മൂക്കയുടെ ശബ്ദത്തില്‍ ഒരു ഫോണ്‍കോള്‍ വന്നു. കളിയാക്കാന്‍ വേണ്ടി കൂട്ടുകാര്‍ ആരെങ്കിലും ഒപ്പിച്ച പണിയായിരിക്കുമെന്നാണ് ആദ്യം കരുതിയത്. മമ്മൂക്കയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആദ്യം ഞെട്ടി. 

കുറേനേരം കഴിഞ്ഞാണ് അമ്പരപ്പ് മാറിയത്. ഉടന്‍ തന്നെ ബാംഗ്ലൂരിലേക്ക് വരണമെന്ന് പറഞ്ഞു. പൂമരത്തിന്റെ സംവിധായകന്‍ എബ്രിഡ് ഷൈന്‍ സാറിനോട് അനുവാദം ചോദിച്ചപ്പോള്‍ സമ്മതം നല്‍കി. അങ്ങനെയാണ് മമ്മൂക്കയുടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തുന്നതതെന്ന് സുരേഷ് പറഞ്ഞു. ഏറെനാളായി ജയിലില്‍ കഴിയുന്ന ഒരു തടവുകാരന് പരോള്‍ കിട്ടുന്നതിന്റെ സന്തോഷം സഹതടവുകാര്‍ പങ്കുവെയ്ക്കുന്നതാണ് പാട്ടിന്റെ രംഗം. ശരത് ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ നായികയായി മിയ അഭിനയിക്കുന്ന ചിത്രത്തിന് അജിത്ത് പൂജപ്പുരയാണ് തിരക്കഥ എഴുതുന്നത്. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഐഎഫ്എഫ്കെയിൽ നിലപാട് വ്യക്തമാക്കി പ്രിയനന്ദനൻ | IFFK 2025 | Priyanandanan
ലോക സിനിമയുടെ മാറ്റങ്ങൾ അറിയാൻ ഐ.എഫ്.എഫ്.കെയിൽ പങ്കെടുത്താൽ മതി: ജോയ് മാത്യു