ഓസ്‍കറിന് പ്രായം 90, അതേ പ്രായത്തില്‍‌ മത്സരിക്കാൻ അഗ്നെസ് വര്‍ദയും

By Web DeskFirst Published Mar 4, 2018, 5:46 PM IST
Highlights

ഓസ്‍കറിന് പ്രായം 90, അതേ പ്രായത്തില്‍‌ മത്സരിക്കാൻ അഗ്നെസ് വര്‍ദയും

ലൊസാഞ്ചൽസ്∙ സിനിമ ലോകത്തെ ഏറ്റവും വലിയ അവാര്‍ഡായി കണക്കാക്കുന്ന ഓസ്‍കറിന് പ്രായം തൊണ്ണൂറാകുകയാണ്.  1929 മേയ് 16ന് ആയിരുന്നു ആദ്യത്തെ ഓസ്‍‌കര്‍ നടന്നത്. തൊണ്ണൂറാമത് ഓസ്‍കര്‍ പ്രഖ്യാപന നടക്കുമ്പോള്‍ 90 തികയുന്ന ഒരു സംവിധായിക കൂടി മത്സരിക്കാനുണ്ട്. ഫ്രഞ്ച് നവതരംഗ സിനിമയുടെ മുഖമായ അഗ്നെസ് വര്‍ദ.

ഫെയ്സസ് പ്ലെയ്സസ്  (ഗ്രാമ മുഖങ്ങൾ) എന്ന റോഡ് ഡോക്യുമെന്ററിക്കാണ് അഗ്നെസ് വര്‍‌ദ നാമനിര്‍ദ്ദേശം നേടിയത്. തെരുവുകലാകാരനായ ജെആറിനൊപ്പം ഫ്രഞ്ച് ഗ്രാമങ്ങളില്‍ ട്രക്കില്‍ യാത്ര ചെയ്‍ത് തയ്യാറാക്കിയ ഡോക്യുമെന്ററിയാണ് ഇത്.  കഴിഞ്ഞ വര്‍ഷം അഗ്നെസ് വര്‍ദ സമഗ്ര സംഭാവനയ്‍ക്കുള്ള ഓസ്‍കര്‍ നേടിയിരുന്നു.

ക്രിസ്റ്റഫര്‍ പ്ലമ്മര്‍ ആണ് ഓസ്‍കര്‍‌ നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തി. എണ്‍‌പത്തിരണ്ടാമത്തെ വയസ്സില്‍‌, 2010ല്‍ മികച്ച സഹനടനുള്ള പുരസ്‍കാരമാണ് ക്രിസ്റ്റഫര്‍ പ്ലമ്മര്‍ ഓസ്‍കര്‍ അവാര്‍‌ഡ് നേടിയത്. എണ്‍പത്തിയെട്ടാം വയസ്സിലും ക്രിസ്റ്റഫര്‍‌ പ്ലമ്മര്‍‌ ഓസ്‍‌കറിന് മത്സരിക്കാനുണ്ട്. ഓള്‍ ദ മണി ഇൻ ദ വേള്‍ഡ് എന്ന സിനിമയിലെ അഭിനയത്തിനാണ് ക്രിസ്റ്റഫര്‍‌ പ്ലമ്മറിന് നാമനിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.

click me!