ബേബി ജീൻ ആലപിച്ച ഗാനവുമായി 'ഭരതനാട്യം 2: മോഹിനിയാട്ടം'; ഏപ്രിൽ 10 ന് തിയേറ്ററുകളിൽ

Published : Apr 08, 2026, 10:34 PM IST
mohiniyattam

Synopsis

സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന 'ഭരതനാട്യം 2: മോഹിനിയാട്ടം' ഏപ്രിൽ 10-ന് തിയേറ്ററുകളിലെത്തും.

സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഭരതനാട്യം 2: മോഹിനിയാട്ടം'. ഏപ്രിൽ പത്തിന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിലെ പുതിയ ഗാനം ഇപ്പോഴിതാ പുറത്തിറക്കിയിരിക്കുകയാണ്. ബേബി ജീൻ ആലപിച്ച 'കോയി എൻകൗണ്ടർ' സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഇലക്ട്രോണിക്ക് കിളിയാണ്. വരികൾ എഴുതിയിരിക്കുന്നത് മുത്തു.

തോമസ് തിരുവല്ല ഫിലിംസിന്റെയും, സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറിൽ ഒരുങ്ങുന്ന "ഭരതനാട്യം 2: മോഹിനിയാട്ടം" ഏപ്രിൽ 10 ന് തീയറ്ററുകളിൽ എത്തും. കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവർ ചേർന്നാണ് നിർമ്മാണം.

സൈജു കുറുപ്പിന്റെ 150 ആം ചിത്രം എന്ന പ്രത്യേകതയുമുണ്ടിതിന്. ചിത്രത്തിന്റെ രചന: കൃഷ്ണദാസ് മുരളി, വിഷ്ണു ആർ. പ്രദീപ്‌. ഛായാഗ്രഹണം: ബബ്ലു അജു. ചിത്രസംയോജനം : ഷഫീഖ് വി. ബി. സംഗീതം : ഇലക്ട്രോണിക് കിളി. കലാസംവിധാനം : ദിൽജിത് എം. ദാസ്. ശബ്ദസംവിധാനം : ധനുഷ് നായനാർ. ശബ്ദമിശ്രണം : വിപിൻ നായർ. വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂർ. ചമയം : മനോജ് കിരൺരാജ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ : സാംസൺ സെബാസ്റ്റ്യൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സൽമാൻ കെ. എം, പ്രൊഡക്ഷൻ കൺട്രോളർ : ജിതേഷ് അഞ്ചുമന, സ്റ്റിൽസ് : വിഷ്ണു എസ്. രാജൻ, മോഷൻ പോസ്റ്റർ : ഡോട്ട് VFX സ്റ്റുഡിയോ, പിആർ ഓ : എ. എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻ : യെല്ലോ ടൂത്ത്, മീഡിയ പ്ലാനിങ് & കോൺടെന്റ് ഡിസൈൻ : പപ്പറ്റ് മീഡിയ.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കിടിലൻ ഡാൻസും ആക്ഷനുമായി നസ്ലിൻ; മോളിവുഡ് ടൈംസിലെ 'അപ്ന ഫ്രൈഡേ ആയേഗാ' എത്തി
'ഡ്രഗ് ഉപയോഗിച്ചിട്ടുണ്ട്, ദേഹത്ത് ചോരയുമായി അയാള്‍ നിന്നാടുന്നു'; ജീവൻ തിരിച്ചുകിട്ടിയതിനെ കുറിച്ച് ആർജെ അഞ്ജലി