
മുംബൈ: ഹിന്ദി റിയാലിറ്റി ഷോ ബിഗ് ബോസ് സീസണ് 12ന് പര്യവസാനം. ഹിന്ദി സീരിയല്‍ താരം ദീപിക കക്കര്‍ കിരീടമണിഞ്ഞു. ശക്തമായ മത്സരം കാഴ്ച വച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ ശ്രീശാന്താണ് ഫസ്റ്റ് റണ്ണര്‍ അപ്. ദീപക് താക്കൂർ മൂന്നാമതെത്തി.
മൂന്നു മാസം നീണ്ട പോരാട്ടത്തിൽ 16 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് ദീപികയുടെ നേട്ടം. അവതാരകനായ സൽമാൻ ഖാനാണ് വിജയിയെ പ്രഖ്യാപിച്ചത്. സമ്മാനതുകയായ 30 ലക്ഷം രൂപയും ട്രോഫിയും സൽമാൻ കൈമാറി. ബിഗ് ബോസിലെ ഏറ്റവും കരുത്തനായ മത്സരാര്‍ഥിയായിരുന്നു ശ്രീശാന്ത്.
തുടക്കത്തില്‍ വിവാദ നായകന് ആയിരുന്നുവെങ്കിലും പ്രേക്ഷകരുടെ ശക്തമായ പിന്തുണയുമായി ശ്രീ മുന്നേറുകയായിരുന്നു. ഷോയിലെ ഏക മലയാളി എന്ന നിലയില്‍ ശ്രീശാന്തിന്റെ സാന്നിധ്യം കേരളത്തിലുള്ളവരുടെ ശ്രദ്ധ ആകർഷിക്കാനും കാരണമായി.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ