
മുംബൈ: ഇന്ത്യയില്‍ റിയാലിറ്റി ഷോകളില്‍ ചരിത്രം കുറിച്ച ഒന്നാണ് ബിഗ് ബോസ്. മലയാളത്തിലും ബിഗ് ബോസ് വലിയ തരംഗമായി. ഏറെ നേരത്തെ തന്നെ ഹിന്ദിയില്‍ ബിഗ് ബോസ് ആരംഭിച്ചിരുന്നു. അതിന്‍റെ 12ാ സീസണിലെ വിശേഷങ്ങളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.
മലയാളികളെ ബന്ധിപ്പിക്കുന്ന മറ്റൊരു പ്രത്യേകത കൂടി ഹിന്ദി ബിഗ്ബോസ് 12ാം സീസണിനുണ്ട്. മുന്‍ ക്രിക്കറ്റ് താരവും നടനും മോഡലുമൊക്കെയായ ശ്രീശാന്താണത്. ശ്രീശാന്തിന്‍റെ സാന്നിധ്യം കൊണ്ട് മാത്രം പലവട്ടം ഹിന്ദി ബിഗ് ബോസ് വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തിരുന്നു.
ഹിന്ദി ബിഗ് ബോസിന്‍റെ 12ാം സീസണ്‍ അവസാനിച്ചിരിക്കുകയാണിപ്പോള്‍ . വിജയിയായി തെരഞ്ഞെടുക്കപ്പെട്ടത് ടെലിവിഷന്‍ താരം ദീപിക കക്കറാണ്. എന്നാല്‍ വിജയം അര്‍ഹിച്ചിരുന്നത് ശ്രീശാന്തിനാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ദീപികയ്ക്കതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നു.
ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം അപ്പുറത്തേക്ക് പോവുകയാണ് ശ്രീശാന്തിന്‍റെ ആരാധകനെന്ന് അവകാശപ്പെടുന്ന ആളുടെ ട്വീറ്റ്. എന്നെങ്കിലും താന്‍ മുംബൈയിലേക്ക് വരികയാണെങ്കില്‍ ദീപികയുടെ മുഖത്ത് ആസിഡ് ഒഴിക്കുമെന്നാണ ട്വീറ്റില്‍ പറയുന്നത്.
ഇതിനെതിരെ ദീപികയുടെ ആരാധകരും രംഗത്തെത്തി. ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുംബൈ പൊലീസിനെയും ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തിരിക്കുകയാണ് ദീപികയുടെ ആരാധകര്‍.
ബിഗ് ബോസ് വിജയിയായി ദീപികയെ തെരഞ്ഞെടുത്തതിന് പിന്നാലെ തന്‍റെ ഒര ആരാധാകന്‍ കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായി ശ്രീശാന്ത് വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസില്‍ റണ്ണറപ്പാണ് ശ്രീശാന്ത്. ബിഗ് ബോസ് സീസണ്‍ അവസാനിച്ചിട്ടും സോഷ്യല്‍ മീഡിയയിലെ ഫാന്‍ ഫൈറ്റ് തുടരുകയാണ്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ