
ആവേശകരവും നാടകീയവുമായ നിരവധി രംഗങ്ങളിലൂടെ ബിഗ് അവസാനഘട്ടിത്തിലേക്ക് എത്തിയിരിക്കുകയാണ്. മത്സാര്‍ഥികള്‍ക്ക് വ്യത്യസ്‍ത ടാസ്‍ക് നല്‍കിയും നിര്‍ദ്ദേശങ്ങള്‍ നല്‍കിയും മുന്നോട്ടുകൊണ്ടുപോകുന്ന ബിഗ് ബോസ് യഥാര്‍ഥത്തില്‍ ആരാണ്? അങ്ങനെയൊരു ടാസ്‍കായിരുന്നു ബിഗ് ബോസ് കഴിഞ്ഞ ദിവസം മത്സരാര്‍ഥികള്‍ക്ക് നല്‍കിയത്.
കളിമണ്ണ് ഉപയോഗിച്ച് ബിഗ് ബോസ്സിന് രൂപം കൊടുക്കാനായിരുന്നു നിര്‍ദ്ദേശം. അതിനു ശേഷം അതിനെ നിര്‍വചിക്കുകയും വേണം. എല്ലാവരും അവരവരുണ്ടാക്കിയ ബിഗ് ബോസുമായി എത്തി. ക്ഷമയും ശാന്തതയുമുള്ള ആളാണ് ബിഗ് ബോസ്സെന്നായിരുന്നു ശ്രീനിഷ് പറഞ്ഞത്. പൊക്കവും മസ്സിലുമുള്ളയാളാണ് ബിഗ് ബോസെന്ന് ഷിയാസും പറഞ്ഞു. ലോകത്തെ മുഴുവനും അറിവുള്ള ആളാണ് ബിഗ് ബോസ്സെന്നാണ് അരിസ്റ്റോ സുരേഷിന്റെ അഭിപ്രായം. പഴയ പട്ടാളക്കാരനാണ് ബിഗ് ബോസ്സെന്ന് പേളി പറയുന്നു. തലച്ചോറ് നിറയെ കളര്‍ ഫുളായ ആശയങ്ങളുള്ള ആളാണ് ബിഗ് ബോസ്സെന്നായിരുന്നു സാബുവിന്റെ അഭിപ്രായം.
പേളി, സാബു, അരിസ്റ്റോ സുരേഷ്, ശ്രീനിഷ്, ഷിയാസ് എന്നിവരാണ് ബിഗ് ബോസ്സില്‍ അവശേഷിക്കുന്നത്. ഇവരില്‍ ആരാണ് വിജയി എന്നാണ് അറിയേണ്ടത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ