
പ്രേക്ഷകപ്രീതിയോടെ മുന്നോട്ടുപോകുന്ന ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോയായ ബിഗ് ബോസ്സില്‍ വൻ ട്വിസ്റ്റ്. പ്രേക്ഷകരുടെ അഭിപ്രായം പരിഗണിച്ച് വീണ്ടും ഹിമ ശങ്കറിനെ ബിഗ് ബോസ് ഹൌസിലേക്ക് തിരിച്ചെത്തിച്ചതായിരുന്നു ആ ട്വിസ്റ്റ്. ബിഗ് ഹൌസിലേക്ക് തിരിച്ചെത്തിയ ഹിമയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു മറ്റുള്ളവര്‍ നല്‍കിയത്. തന്റെ ബലഹീനതകളെ തിരിച്ചറിഞ്ഞുവെന്നായിരുന്നു തിരിച്ചെത്തിയ ഹിമ ശങ്കറിന്റെ പ്രതികരണം.
ഇത്തവണത്തെ വാരാന്ത്യത്തില്‍ ആരും പുറത്തായില്ലെന്നായിരുന്നു മറ്റൊരു പ്രത്യേകത. പേര്‍ളി മാണി, സാബുമോൻ, അരിസ്റ്റോ സുരേഷ്, അദിതി, അനൂപ് ചന്ദ്രൻ എന്നിവരായിരുന്നു ഇത്തവണത്തെ എലിമിനേഷൻ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഇത്തവണ രണ്ടു പേര്‍ സുരക്ഷിതനാണെന്ന് മോഹൻലാല്‍ അറിയിച്ചിരുന്നു. സുരക്ഷിതര്‍ ആരൊക്കെയാണെന്ന് തോന്നുന്നവരോട് കൈ ഉയര്‍ത്താൻ മോഹൻലാല്‍ ആവശ്യപ്പെട്ടു. അരിസ്റ്റോ സുരേഷും അനൂപ് ചന്ദ്രനുമായിരുന്നു കൈ ഉയര്‍ത്തിയത്. തനിക്ക് പുറത്തുപോകണമെന്ന് നേരത്തെ അനൂപ് ചന്ദ്രൻ പറഞ്ഞിരുന്നു. എന്നാല്‍ അതൊക്കെ പിന്നീട് പറയാം എന്നായിരുന്നു മോഹൻലാല്‍ പറഞ്ഞത്. അരിസ്റ്റോ സുരേഷും പേളിയും സേഫ് ആണെന്ന് മോഹൻലാല്‍ പറയുകയായിരുന്നു. അനൂപിനോടും സാബുവിനോടും മോഹൻലാല്‍ ഇരിക്കാനും പറഞ്ഞു. അതിഥിയോട് പെട്ടിയെടുത്ത് പുറത്തേയ്ക്ക് വരാനും പറഞ്ഞു. അതിനിടയില്‍ അതിഥിയോട് ഒരാള്‍ക്ക് സംസാരിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞു. അഞ്ജലിയായിരുന്നു മറുവശത്ത്. തനിക്ക് തിരികെ വരാൻ ആഗ്രഹമുണ്ടെന്നും ഈ ആഴ്ച ആരും പുറത്തുപോകരുതെന്നും അഞ്ജലി പറഞ്ഞു. ഒടുവില്‍ ഇത്തവണ ആരും പുറത്തുപോകില്ലെന്ന് മോഹൻലാല്‍ അറിയിച്ചതോടെ ആകാംക്ഷയ്‍ക്ക് വിരാമമാകുകയും ചെയ്‍തു.
ഇത്തവണ ആരും പുറത്താകില്ലെന്ന് അറിയിച്ചതോടെ ബിഗ് ബോസിസ്ല സന്തോഷത്തിന്റെ നിമിഷമായിരുന്നു. കവിളോരം മറുകുള്ള പെണ്ണേ എന്ന പാട്ട് പാടിയായിരുന്നു അരിസ്റ്റോ സുരേഷിന്റെ ആഘോഷം. കവിളോരെ മറുകുള്ള പെണ്ണിനെ താൻ കണ്ടുപിടിച്ചു തരാമെന്നായിരുന്നു മോഹൻലാല്‍ പറഞ്ഞത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ