
മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സിലെ ആകാംക്ഷ നിറഞ്ഞ രംഗങ്ങളുള്ള എപ്പിസോഡാണ് ഓരോ വാരാന്ത്യത്തിലുമുള്ള എലിമിനേഷൻ റൌണ്ട്. എന്നാല്‍ ഇത്തവണ എലിമിനേഷൻ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത്തവണ ആരും ബിഗ് ബോസ്സില്‍ നിന്ന് പുറത്തുപോകേണ്ടി വരില്ലെന്ന് ഐബി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പേര്‍ളി മാണി, സാബുമോൻ, അരിസ്റ്റോ സുരേഷ്, അദിതി, അനൂപ് ചന്ദ്രൻ എന്നിവരായിരുന്നു ഇത്തവണത്തെ എലിമിനേഷൻ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. മോഹൻലാല്‍ പങ്കെടുക്കാറുള്ള വാരാന്ത്യ എപ്പിസോഡുകളിലാണ് സാധാരണ എലിമിനേഷൻ ഉണ്ടാകാറുള്ളത്. എന്നാല്‍ ഇത്തവണ എല്ലാവരും സേഫ് സോണിലാണെന്നാണ് ഐബി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം മറ്റൊരു സര്‍പ്രൈസ് കൂടി ഇത്തവണത്തെ ബിഗ് ബോസ്സിലുണ്ടാകും. ഉലകനായകൻ കമല്‍ഹാസൻ ബിഗ് ബോസില്‍ അതിഥിയായി എത്തുന്നുവെന്നതാണ് ആ പ്രത്യേകത. കമല്‍ഹാസനൊപ്പം വിശ്വരൂപം സിനിമയിലെ മറ്റ് പ്രവര്‍ത്തകരുമുണ്ടാകും.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ