ബിഗില്‍ പ്രദര്‍ശനം വൈകി; കൃഷ്ണഗിരിയില്‍ വിജയ് ആരാധകരുടെ അഴിഞ്ഞാട്ടം

Published : Oct 25, 2019, 12:12 PM ISTUpdated : Oct 25, 2019, 12:43 PM IST
ബിഗില്‍ പ്രദര്‍ശനം വൈകി; കൃഷ്ണഗിരിയില്‍ വിജയ് ആരാധകരുടെ അഴിഞ്ഞാട്ടം

Synopsis

നൂറോളം പൊലീസ് എത്തിയാണ് സ്ഥിതി സാധാരണ നിലയിലാക്കിയത്. 

ചെന്നൈ: ബിഗില്‍ സിനിമയുടെ പ്രദര്‍ശനം വൈകിയതിനെ തുടര്‍ന്ന് തമിഴ്നാട് കൃഷ്ണഗിരിയില്‍ വിജയ് ആരാധകരുടെ അഴിഞ്ഞാട്ടം. പുലര്‍ച്ചെയുള്ള പ്രത്യേക പ്രദര്‍ശനം വൈകിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. സിനിമയുടെ പോസ്റ്ററുകള്‍ നശിപ്പിച്ച ആരാധകര്‍ റോഡിലിറങ്ങി ബാരിക്കേഡുകള്‍ തകര്‍ക്കുകയും സ്ഥാപനങ്ങള്‍ക്കു നേരെ കല്ലെറിഞ്ഞ് ഏറെ നേരം പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. പോസ്റ്ററുകളും ബാരിക്കേഡും തിയറ്റര്‍ കവാടത്തിന് മുന്നിലിട്ട് കത്തിച്ചു. 

പുലര്‍ച്ചെ ഒരുമണിക്കാണ് കൃഷ്ണഗിരിയിലെ മൂന്ന് തിയറ്ററുകളില്‍ വിജയ് സിനിമയുടെ പ്രത്യേക പ്രദര്‍ശനം നടത്താനിരുന്നത്. എന്നാല്‍, സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് പ്രദര്‍ശനം രണ്ട് മണിക്കൂര്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് ആരാധകര്‍ റോഡിലിറങ്ങിയത്. നൂറോളം പൊലീസ് എത്തിയാണ് സ്ഥിതി സാധാരണ നിലയിലാക്കിയത്. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ആ ആരാധകൂട്ടത്തെ കണ്ടപ്പോള്‍ വിജയ് അനുഭവിക്കുന്നത് ദൈവതുല്യമായ വികാരമായിരിക്കുമെന്ന് തോന്നി..'; തുറന്നുപറഞ്ഞ് പ്രിയങ്ക ചോപ്ര
സായ് പല്ലവിയുടെ ബോളിവുഡ് അരങ്ങേറ്റം, ഏക് ദിൻ ട്രെയിലര്‍ പുറത്ത്