
ശ്രീദേവിയുടെ ജീവിതത്തിന്റെ വളർച്ചകൾക്ക് സാക്ഷി ആയിരുന്നു. സൂപ്പർ താരപദവി അവർ അർഹിക്കുന്നതായിരുന്നു. അവസാനം ശ്രീദേവിയെ കണ്ടതാണ് ഞാൻ ഇപ്പോൾ ഓർക്കുന്നത്. വലിയ നഷ്ടമാണ് ശ്രീദേവിയുടെ വിയോഗമെന്ന് കമൽ ഹസ്സൻ ട്വിറ്ററിൽ പ്രതികരിച്ചു. 1982 കമൽഹാസനൊപ്പം അഭിനയിച്ച മൂണ്ട്രാം പിറ ശ്രീദേവിയുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. കമൽഹാസനൊപ്പം ഒരു പിടി ചിത്രങ്ങളിൽ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യയിലെ ഹിറ്റ് ജോഡിയായി ശ്രീദേവിയും കമൽഹാസനും മാറുകയായിരുന്നു. 1981ൽ പുറത്തിറങ്ങിയ പ്രേമാഭിഷേകം എന്ന മലയാള ചിത്രത്തിൽ ഇരുവരും അഭിനയിച്ചിട്ടുണ്ട്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ