മൂന്ന് ദിവസം, നേടുന്നത് കോടികൾ ! പ്രിൻസിന്റെയും കുടുംബത്തിന്റെയും പോക്കേങ്ങോട്ട് ? ആ​ഗോള കളക്ഷൻ

Published : May 12, 2025, 01:54 PM IST
മൂന്ന് ദിവസം, നേടുന്നത് കോടികൾ ! പ്രിൻസിന്റെയും കുടുംബത്തിന്റെയും പോക്കേങ്ങോട്ട് ? ആ​ഗോള കളക്ഷൻ

Synopsis

ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച പ്രിൻസ് ആൻഡ് ഫാമിലി. 

ടൻ ദിലീപിന്റെ കരിയറിലെ 150-ാമത് ചിത്രമെന്ന പ്രത്യേകതയുമായി തിയറ്ററുകളിൽ എത്തിയ സിനിമയാണ്  പ്രിൻസ് ആൻഡ് ഫാമിലി. ഫാമിലി ജോണറിലെത്തിയ ചിത്രം ചിരിയ്ക്ക് വക നൽകുന്നതാണെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. നവാ​ഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ചിത്രം ആദ്യദിനം മുതൽ ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് കണക്കുകളിൽ നിന്നും വ്യക്തം. 

ഈ അവസരത്തിൽ റിലീസ് ചെയ്ത് മൂന്ന് ദിവസത്തിൽ  പ്രിൻസ് ആൻഡ് ഫാമിലി നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. പ്രമുഖ ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം മൂന്നാം ദിവസമായ ഇന്നലെ 1.72  കോടിയാണ് പ്രിൻസ് നേടിയിരിക്കുന്നത്. ആദ്യദിനം 1.01 കോടിയും രണ്ടാം ദിനം 1.32 കോടിയും ചിത്രം നേടിയെന്നാണ് റിപ്പോർട്ട്. 

മൂന്ന് ദിവസത്തെ ഇന്ത്യ നെറ്റ് കളക്ഷൻ 3.67 കോടി രൂപയാണ്. ആ​ഗോള തലത്തിൽ 4.18 കോടി രൂപ പ്രിൻസ് ആൻഡ് ഫാമിലി നേടിയിട്ടുണ്ട്. മോഹൻലാൽ ചിത്രം തുടരും പതിനെട്ടാം ദിനവും മികച്ച ബുക്കിങ്ങും കളക്ഷനും നേടി മുന്നേറുന്നതിനിടെയാണ് ദിലീപ് പടവും മികച്ച പ്രതികരണം നേടി മുന്നേറുന്നത് എന്നതും ശ്രദ്ധേയമാണ്. ദിലീപ് ചിത്രത്തിന് മികച്ച ബുക്കിങ്ങും നടക്കുന്നുണ്ടെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നതും. 

ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച പ്രിൻസ് ആൻഡ് ഫാമിലിയുടെ രചന നിർവഹിച്ചത് ഷാരിസ് മുഹമ്മദ് ആണ്. ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് രചിച്ച ചിത്രം കൂടിയാണിത്. ദിലീപിനോടൊപ്പം അനുജന്മാരായി ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്,ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി,അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി തുടങ്ങി വൻ താരനിരയും ചിത്രത്തിൽ അണിനിരന്നിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

17 ദിവസം, വൻ കുതിപ്പുമായി മമ്മൂട്ടി പടം; എന്നിട്ടും കട്ടയ്ക്ക് പിടിച്ച് 'എക്കോ', ഇതുവരെ നേടിയ കളക്ഷൻ
നാല് ദിവസം, നേടിയത് 175 കോടി ! ആര്‍ക്കും തൊടാനാകാതെ 'അബ്രാം ഖുറേഷി'; വീക്കെന്റിലും ആ മോഹൻലാൽ പടത്തെ തൂക്കി കളങ്കാവൽ