കളക്ഷനിൽ ഉയരെ പറന്ന് ​​'ഗരുഡൻ​'; ഹൗസ് ഫുൾ ഷോകൾ, ആ​ഗോളതലത്തിൽ സുരേഷ് ​ഗോപി ചിത്രം നേടിയത്

Published : Nov 05, 2023, 05:41 PM ISTUpdated : Nov 05, 2023, 05:55 PM IST
കളക്ഷനിൽ ഉയരെ പറന്ന് ​​'ഗരുഡൻ​'; ഹൗസ് ഫുൾ ഷോകൾ, ആ​ഗോളതലത്തിൽ സുരേഷ് ​ഗോപി ചിത്രം നേടിയത്

Synopsis

ഒക്ടോബർ മൂന്നിന് ആണ് ​ഗരുഡൻ റിലീസ് ചെയ്തത്.

ന്നത്തെ കാലത്ത് ഒരു സിനിമയ്ക്ക് ആദ്യദിനം മികച്ച പ്രതികരണം ലഭിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് ഫസ്റ്റ് ഷോ കഴിയുമ്പോൾ. ഒപ്പം മൗത്ത് പബ്ലിസിറ്റിയും. സമീപകാലത്ത് ഈ പറഞ്ഞ കാര്യങ്ങൾ ലഭിച്ച ചില സിനിമകൾ ഉണ്ട്. അക്കൂട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് ​'ഗരുഡനും'. സുരേഷ് ​ഗോപി പൊലീസ് വേഷത്തിൽ എത്തി അമ്പരപ്പിച്ച ചിത്രത്തിൽ ബിജു മേനോൻ കൂടി ആയപ്പോൾ ഒന്നൊന്നര ത്രില്ലർ ചിത്രം. ത്രില്ലർ സിനിമകൾ എഴുതാൻ നിലവിൽ അ​ഗ്ര​ഗണ്യനാണ് താനെന്ന് ആദ്യ സിനിമയിലൂടെ തന്നെ തെളിയിച്ച മിഥുൻ മാനുവൽ ആണ് സിനിമയുടെ തിരക്കഥ. പ്രേക്ഷക- നിരൂപക പ്രശംസകൾ നേടി ​'ഗരുഡൻ' തിയറ്ററുകളിൽ പറന്നു നടക്കുമ്പോൾ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങളാണ് പുറത്തുവരുന്നത്. 

രണ്ട് ദിവസത്തിൽ ​ഗരുഡൻ ആ​ഗോള തലത്തിൽ നേടിയ കളക്ഷനാണ് പുറത്തുവന്നിരിക്കുന്നത്. കേരളത്തിൽ നിന്നും 2.8 കോടിയാണ് ചിത്രം നേടിയതെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. ആ​ഗോളതലത്തിൽ അത് 6.5 കോടിയാണെന്ന് അനലിസ്റ്റുകൾ വിലയിരുത്തുന്നു. ​ഗൾഫ് രാജ്യങ്ങളിൽ ആദ്യ രണ്ട് ദിനത്തിൽ 3 കോടിയാണ് ചിത്രം നേടിയിരിക്കുന്നത് എന്നാണ് കണക്കുകൾ. 

അതേസമയം, ആദ്യദിനത്തെ അപേക്ഷിച്ച് ​ഗരുഡന് കൂടുതൽ ഹൗസ് ഫുൾ ഷോകൾ ലഭിച്ചിരിക്കുകയാണ്. ഈ സന്തോഷം മിഥുൻ മാനുവൽ തോമസ് പങ്കുവച്ചിട്ടുമുണ്ട്. അതേസമയം, ചിത്രത്തിന്റെ വിജയത്തോട് അനുബന്ധിച്ച് പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. 'അവസാനിച്ചു എന്ന് തോന്നുന്നിടത്തു നിന്ന് ആളിപ്പടരുന്ന ഒരു ​ഗംഭീര ത്രില്ലർ' എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്ന വാചകം. 

മെ​ഗാ കം ബാക്കോ ?; തിരിച്ചുവരവിന് ഒരുങ്ങുന്ന മോഹൻലാൽ, സൂപ്പർ സംവിധായകര്‍ മുതൽ ​ബി​ഗ് ബജറ്റ് ചിത്രങ്ങൾ വരെ

ഒക്ടോബർ മൂന്നിന് ആണ് ​ഗരുഡൻ റിലീസ് ചെയ്തത്. നവാ​ഗതനായ അരുൺ വർമയാണ് സംവിധാനം. സുരേഷ് ​ഗോപി, ബിജു മേനോൻ എന്നിവർക്ക് ഒപ്പം തലൈവാസൽ വിജയ്, സിദ്ദിഖ്, അഭിരാമി, നിഷാന്ത് സാ​ഗർ തുടങ്ങി ഒട്ടനവധി താരങ്ങളും പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
Read more Articles on
click me!

Recommended Stories

വമ്പൻ അഭിപ്രായം, ഓപ്പണിംഗില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി രണ്‍വീറിന്റെ ധുരന്ദര്‍
കേരളത്തില്‍ 258 ലേറ്റ് നൈറ്റ് ഷോകള്‍! 'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര? കണക്കുകള്‍