Paappan Movie : മൂന്നാം നാൾ 11 കോടി; മാസായി 'പാപ്പൻ'

Published : Aug 01, 2022, 12:22 PM ISTUpdated : Aug 01, 2022, 12:34 PM IST
Paappan Movie : മൂന്നാം നാൾ 11 കോടി; മാസായി 'പാപ്പൻ'

Synopsis

സുരേഷ് ​ഗോപിയുടെ പാപ്പനെ കുടുംബ പ്രേക്ഷകരും ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഒട്ടുമിക്ക എല്ലാ തിയറ്ററുകളിലും ഹൗസ് ഫുൾ ഷോയുമായാണ് പാപ്പൻ മുന്നേറുന്നത്.

ലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പാപ്പൻ (Paappan)  രണ്ട് ദിവസം മുമ്പാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ​ഗോപി- ജോഷി (Suresh Gopi)  കൂട്ടുകെട്ട് തിരിച്ചെത്തിയപ്പോൽ അത് മലയാള സിനിമാ ഇന്റസ്ട്രിക്ക് തന്നെ വലിയ മുതൽ കൂട്ടായി മാറി. പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ ത്രസിപ്പിച്ച് കൊണ്ട് പ്രദർശനം തുടരുന്ന ചിത്രം ആദ്യ മൂന്ന് ദിനം പിന്നിടുമ്പോൾ തന്നെ പത്ത് കോടി പിന്നിട്ടിരിക്കുകയാണ്. 

സുരേഷ് ​ഗോപി എന്ന നടന്റെ ​ഗംഭീര തിരിച്ചുവരവെന്ന് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞ ചിത്രം ഇതുവരെ 11.56 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യദിനം ചിത്രം 3.16 കോടിയാണ് നേടിയിരുന്നത്. രണ്ടാം ദിനം 3.87 കോടിയും നേടി. രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയത് 7.03 കോടിയാണ്. സുരേഷ് ഗോപിയുടെ എക്കാലത്തെയും മികച്ച ഓപണിംഗ് കളക്ഷനുകളില്‍ ഒന്നാണ് ഇത്. 

Shammy Thilakan : 'എന്നെ പരിഗണിക്കുന്നതിന്, കരുതലിന് നന്ദി': ജോഷിയോട് ഷമ്മി തിലകൻ

അതേസമയം, സുരേഷ് ​ഗോപിയുടെ പാപ്പനെ കുടുംബ പ്രേക്ഷകരും ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഒട്ടുമിക്ക എല്ലാ തിയറ്ററുകളിലും ഹൗസ് ഫുൾ ഷോയുമായാണ് പാപ്പൻ മുന്നേറുന്നത്. ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണിത്. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. പൊറിഞ്ചു മറിയം ജോസിനു ശേഷം ജോഷിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രവുമാണിത്. 

ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുരേഷ് ​ഗോപിയും മകനും ആദ്യമായി ഒന്നിച്ചെത്തിയ സിനിമ കൂടിയാണിത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം സിനിമയാണ്. ക്രൈം ത്രില്ലര്‍ ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

'ഹൃദയപൂര്‍വ്വം', 'ഡീയസ് ഈറേ' വീണു; ഓപണിംഗില്‍ മിന്നി 'കളങ്കാവല്‍'; കേരളത്തില്‍ ഈ വര്‍ഷം ആദ്യദിന കളക്ഷനില്‍ മുന്നേറിയ 10 ചിത്രങ്ങള്‍
തീയേറ്ററുകളിൽ 100 ദിവസം പിന്നിട്ട് "ലോക" ; ചരിത്രം കുറിച്ച് ദുൽഖറിന്റെ വേഫെറർ ഫിലിംസ് ചിത്രം