ഇരുട്ടൻ ചാക്കോ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഷമ്മി അവതരിപ്പിച്ചത്.

ണ്ട് ദിവസം മുമ്പാണ് ജോഷിയുടെ സംവിധാനത്തിൽ സുരേഷ് ​ഗോപി (Suresh Gopi) നായകനായി എത്തിയ 'പാപ്പൻ'(Paappan) റിലീസ് ചെയ്തത്. ആദ്യദിനം മുതൽ തന്നെ പ്രേക്ഷക നിരൂപക പ്രശംസകൾ ഒരുപോലെ നേടി തിയറ്ററുകളിൽ തേരോട്ടം തുടരുകയാണ് പാപ്പനിപ്പോൾ‌. സുരേഷ് ​ഗോപി എന്ന നടന്റെ മാസ് തിരിച്ചു വരവ്, പാപ്പനെ മനോഹരമായി ജോഷി അണിയിച്ചൊരുക്കി എന്നൊക്കെയാണ് പ്രേക്ഷകരുടെ പ്രതികരണങ്ങൾ. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് ഷമ്മി തിലകനും (Shammy Thilakan) ശ്രദ്ധനേടിയിരുന്നു. ഇരുട്ടൻ ചാക്കോ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഷമ്മി അവതരിപ്പിച്ചത്. ഇപ്പോഴിതാ ജോഷിക്ക് നന്ദി പറഞ്ഞ് കൊണ്ടുള്ള ന‍ടന്റെ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

"നന്ദി_ജോഷിസർ, എനിക്ക് നൽകുന്ന "കരുതലിന്", എന്നെ പരിഗണിക്കുന്നതിന്..! എന്നിലുള്ള വിശ്വാസത്തിന്..! ലൗ യു ജോഷി സാർ", എന്നാണ് ഷമ്മി തിലകൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. പിന്നാലെ പാപ്പനിലെ നടന്റെ കഥാപാത്രത്തെ പ്രശംസിച്ച് കൊണ്ട് നിരവധി പേർ രം​ഗത്തെത്തി. 

"നല്ല നട്ടെല്ലുള്ള സംവിധായകർ ഉണ്ടെങ്കിൽ അമ്മ എന്ന സംഘടന അകറ്റി നിർത്തിയ കുറെ നടൻമാർക്ക് കഴിവ് തെളിയിക്കാൻ സാധിക്കും. അതിലൊരാളാ ഷമ്മി തിലകൻ ജോഷി സാറിന് നന്ദി, ഷമ്മി ചേട്ടന്റെ എക്കാലത്തെയും ഏറ്റവും മികച്ച കഥാപാത്രം. ഇനി മുകളിലേയ്ക്കു മാത്രം.ചാക്കോ ഇപ്പോഴും മനസ്സിലുണ്ട്. പൊറോട്ട കഴിപ്പ് സൂപ്പർ, ഇരുട്ടൻ ചാക്കോ ജയലിൽ നിന്നിറങ്ങി പൊറോട്ട ബീഫ് കഴിക്കുന്ന സീനിൽ പക്കാ ലെജൻഡ് തിലകൻ ചേട്ടൻ തന്നാരുന്നു, ഇന്റർവെല്ലിന് മുൻപുള്ള സീനിൽ ചേട്ടന്റെ ആ എൻട്രി സത്യത്തിൽ തിലകൻ ചേട്ടനെ ഓർത്തു പോയി അതെ ഭാവം", എന്നിങ്ങനെയാണ് പ്രേക്ഷകർ കമന്റ് ചെയ്തിരിക്കുന്നത്. 

അതേസമയം, വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം അതേദിവസം 3.16 കോടിയാണ് നേടിയിരുന്നത്. മികച്ച മൌത്ത് പബ്ലിസിറ്റി ലഭിച്ചതോടെ രണ്ടാം ദിനമായ ശനിയാഴ്ച കളക്ഷനില്‍ വര്‍ധനവും രേഖപ്പെടുത്തി ചിത്രം. 3.87 കോടിയാണ് ചിത്രത്തിന്‍റെ ശനിയാഴ്ചത്തെ കളക്ഷന്‍. രണ്ട് ദിനത്തില്‍ മാത്രം ചിത്രം നേടിയത് 7.03 കോടിയാണ്. 

Paappan Box Office : ആദ്യദിനത്തെ മറികടന്ന് രണ്ടാംദിനം; പാപ്പന്‍ ഇതുവരെ നേടിയ കളക്ഷന്‍

ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണിത്. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. പൊറിഞ്ചു മറിയം ജോസിനു ശേഷം ജോഷിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രവുമാണ് പാപ്പന്‍. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രവുമാണിത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.