130 കോടിയുടെ പടം, മുട്ടുമടക്കി ബാ​ഹുലബി 2വും അനിമലും; റെക്കോർഡുകൾ ഭേദിച്ച് ഛാവയുടെ കുതിപ്പ്

Published : Mar 09, 2025, 12:04 PM ISTUpdated : Mar 09, 2025, 12:17 PM IST
130 കോടിയുടെ പടം, മുട്ടുമടക്കി ബാ​ഹുലബി 2വും അനിമലും; റെക്കോർഡുകൾ ഭേദിച്ച് ഛാവയുടെ കുതിപ്പ്

Synopsis

ഫെബ്രുവരി 14ന് ആയിരുന്നു ഛാവ റിലീസ് ചെയ്തത്.

മീപകാല വർഷങ്ങളിൽ ബോളിവുഡിൽ റിലീസ് ചെയ്യുന്ന ഭൂരിഭാ​ഗം സിനിമകളും പരാജയം ആയിരുന്നു. പല സിനിമകൾക്കും മുടക്കു മുതൽ പോലും തിരികെ ലഭ്യമായിരുന്നില്ല. ഈ വർഷം ആദ്യവും ഈ ട്രെന്റ് തന്നെയായിരുന്നു ബോളിവുഡിൽ നിലനിന്നത്. എന്നാൽ ഈ പരാജയങ്ങളിൽ നിന്നെല്ലാം ബി ടൗണിനെ തിരകെ എത്തിച്ചിരിക്കുകയാണ് ഛാവ എന്ന ചിത്രം. വിക്കി കൗശൽ നായകനായി എത്തിയ ചിത്രം റിലീസ് ചെയ്ത ദിനം മുതൽ പ്രേക്ഷക പ്രശംസയ്ക്ക് ഒപ്പം ബോക്സ് ഓഫീസിലും വൻ വിജയം സ്വന്തമാക്കിയിരുന്നു. 

ഫെബ്രുവരി 14ന് ആയിരുന്നു ഛാവ റിലീസ് ചെയ്തത്. ആദ്യദിനം മുതൽ മികച്ച കളക്ഷൻ നേടിയ ചിത്രം ഇതുവരെ നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ് ഇപ്പോൾ. കഴിഞ്ഞ ദിവസം വരെയുള്ള റിപ്പോർട്ട് പ്രകാരം 502.70 കോടി രൂപയാണ് ഛാവ നേടിയിരിക്കുന്നതെന്ന് കോയ് മോയ് റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ അനിമൽ (505 കോടി), ബാഹുബലി 2 (511 കോടി) എന്നീ സിനിമകളുടെ ഹിന്ദി ലൈഫ് ടൈം കളക്ഷനുകളെ ഛാവ ഇന്ന് മറികടക്കും എന്നാണ് വിലയിരുത്തലുകൾ. ഹിന്ദി സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ലിസ്റ്റിൽ എട്ടാം സ്ഥാനത്തുമാണ് ഛാവ ഇപ്പോൾ. 

അനശ്വരയിൽ നിന്നും നിസ്സഹകരണവും ഉണ്ടായിട്ടില്ല, ദീപുവിന് എന്ത് സംഭവിച്ചെന്ന് അറിയില്ല; നിർമാതാവ്

ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി സിനിമകൾ

പുഷ്പ 2 – 836.09 കോടി
സ്ത്രീ 2 – 627.50 കോടി
ജവാൻ – 584 കോടി
​ഗദ്ദാർ 2 – 525.50 കോടി
പത്താൻ – 524.53 കോടി
ബാഹുബലി 2 – 511 കോടി
അനിമൽ – 505 കോടി
ഛാവ – 502.70 കോടി
കെജിഎഫ് ചാപ്റ്റർ 2 – 434.62 കോടി
ദം​ഗൽ – 387.39 കോടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്
'ഷൺമുഖനും' ചെക്ക് ! ജിസിസിയിലും റെക്കോർഡ്; ടിക്കറ്റ് വിൽപ്പനയില്‍ ഞെട്ടിച്ച് കളങ്കാവൽ, ഫീഡ്ബാക്കിനായി കാത്ത് മമ്മൂട്ടി