
യാതൊരു വിധ സിനിമാ ബാക്ഗ്രൗണ്ടും ഇല്ലാതെ സിനിമയിൽ എത്തിയ ആളാണ് ദീപിക പദുകോൺ. വർഷങ്ങൾ നീണ്ട കരിയറിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മുന്നേറിയ ദീപിക ഇന്ന് ബോളിവുഡിലെ നമ്പർ വൺ നായികയാണ്. തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾ തന്നെയാണ് ആ പദവിയിലേക്ക് താരത്തെ ഉയർത്തിയത്. ബോക്സ് ഓഫീസിൽ അടക്കം വൻ പ്രകടനമാണ് ദീപിക പദുകോൺ ചിത്രങ്ങൾ കാഴ്ചവയ്ക്കുന്നത്. പല മുൻനിര നടിമാർക്കും നേടാനാകാത്ത റെക്കോർഡുകൾ അടക്കം നേടിയ ദീപികയ്ക്ക് ബോളിവുഡിൽ ഒരു എതിരാളി എത്തിയിരിക്കുകയാണ് ഇപ്പോൾ.
തെന്നിന്ത്യൻ താര സുന്ദരി രശ്മിക മന്ദാനയാണ് ആ താരം. ബോളിവുഡിൽ ബോക്സ് ഓഫീസ് റാണിയായി വിലസിയിരുന്ന ദീപികയെ മൂന്ന് സിനിമകൾ കൊണ്ട് രശ്മിക പിന്നിലാക്കി എന്നാണ് പ്രമുഖ ട്രാക്കിംഗ് സൈറ്റായ കോയ് മോയ് റിപ്പോർട്ട് ചെയ്യുന്നത്. ഏറ്റവും കൂടുതൽ 500 കോടി ചിത്രങ്ങളുള്ള ഏക ഇന്ത്യൻ നടി എന്ന ഖ്യാതിയാണ് ഇപ്പോൾ രശ്മിക സ്വന്തമാക്കിയിരിക്കുന്നത്. ദീപികയ്ക്ക് ആയിരുന്നു ഈ ക്രെഡിറ്റ് ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്.
കൊവിഡിന് ശേഷം അഞ്ച് 100 കോടി സിനിമകളാണ് ദീപികയുടേതായി എത്തിയത്. എന്നാൽ 500 കോടി സിനിമകൾ രണ്ടെണ്ണം മാത്രമായിരുന്നു. പത്താൻ(543.22), ജവാൻ(640.42) എന്നിവയാണ് ആ ചിത്രങ്ങൾ. കൽക്കിയുടെ ഹിന്ദി പതിപ്പ് 292.96 കോടിയാണ് നേടിയതെന്നാണ് റിപ്പോർട്ട്.
'അളവില്ലാതെ സ്നേഹിച്ചിട്ടും ഇട്ടിട്ടു പോയവരുണ്ട്, എന്നെത്തന്നെ കൊടുത്തിട്ടുള്ളവർ'; ആര്യ ബഡായ്
അതേസമയം, രശ്മിക മന്ദാന മൂന്ന് 500 കോടി സിനിമകളാണ് ബോളിവുഡിന് സമ്മാനിച്ചിരിക്കുന്നത്. അനിമൽ(554), പുഷ്പ 2(1265.97), എന്നിവയാണ് രണ്ട് ചിത്രങ്ങൾ. മറ്റൊന്ന് ഛാവ ആണ്. ചിത്രം 447.26 കോടി നേടിയെന്നാണ് റിപ്പോർട്ട്. ഈ വാരം തന്നെ 500 കോടി ക്ലബ്ബിൽ ചിത്രം എത്തും. സിക്കന്ദർ എന്നൊരു ചിത്രവും രശ്മികയുടേതായി ബോളിവുഡിൽ റിലീസിന് ഒരുങ്ങുന്നുണ്ട്. സൽമാൻ ഖാൻ ആണ് നായകൻ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..