മുടക്കുമുതലിന്റെ അഞ്ചിരട്ടി! ആഗോള ബോക്‌സ്ഓഫീസ് തൂത്തുവാരി 'അവഞ്ചേഴ്‌സ്: എന്‍ഡ് ഗെയിം'

By Web TeamFirst Published May 4, 2019, 11:09 PM IST
Highlights

യുഎസ് ആഭ്യന്തര ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രം 'എന്‍ഡ് ഗെയിം' ഇതിനകം നേടിയത് 500 മില്യണ്‍ ഡോളറാണ് (3458 കോടി ഇന്ത്യന്‍ രൂപ). യുഎസ് മാര്‍ക്കറ്റില്‍ നിന്ന് വെള്ളിയാഴ്ച മാത്രം നേടിയത് 40.6 മില്യണ്‍ ഡോളറും (280.9 കോടി ഇന്ത്യന്‍ രൂപ).
 

ലോകമെമ്പാടുമുള്ള മാര്‍വെല്‍ ആരാധകര്‍ ഏറ്റവുമധികം കാത്തിരുന്ന ചിത്രമാണ് 'അവഞ്ചേഴ്‌സ്: എന്‍ഡ് ഗെയിം'. ആ കാത്തിരിപ്പിന്റെ തീവ്രത എത്രത്തോളമാണെന്നതിന് തെളിവ് റിലീസിന് മുന്‍പുതന്നെ വില്‍പന തകൃതിയായി നടന്ന ടിക്കറ്റുകളായിരുന്നു. ഇനിഷ്യല്‍ കളക്ഷനില്‍ തന്നെ ഞെട്ടിച്ച ചിത്രം ആഗോള ബോക്‌സ്ഓഫീസില്‍ ഇപ്പോഴും കുതിപ്പ് തുടരുകയാണ്.

35.6 കോടി ഡോളര്‍ നിര്‍മ്മാണച്ചെലവ് കണക്കാക്കപ്പെടുന്ന ചിത്രം ആഗോള ബോക്‌സ്ഓഫീസില്‍ നിന്ന് ഇതുവരെ നേടിയത് (വെള്ളിയാഴ്ച വരെയുള്ള കണക്ക്) 1.915 (2) ബില്യണ്‍ ആണെന്ന് ഹോളിവുഡ് റിപ്പോര്‍ട്ടറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് ഉദ്ദേശം 13,835 കോടിയോളം ഇന്ത്യന്‍ രൂപ! ചിത്രം ശനിയാഴ്ച തന്നെ രണ്ട് ബില്യണ്‍ ഡോളര്‍ പിന്നിടുമെന്നാണ് കണക്കാക്കപ്പെടുന്നത്. 

യുഎസ് ആഭ്യന്തര ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രം 'എന്‍ഡ് ഗെയിം' ഇതിനകം നേടിയത് 500 മില്യണ്‍ ഡോളറാണ് (3458 കോടി ഇന്ത്യന്‍ രൂപ). യുഎസ് മാര്‍ക്കറ്റില്‍ നിന്ന് വെള്ളിയാഴ്ച മാത്രം നേടിയത് 40.6 മില്യണ്‍ ഡോളറും (280.9 കോടി ഇന്ത്യന്‍ രൂപ). യുഎസ് മാര്‍ക്കറ്റില്‍ 500 മില്യണ്‍ ഡോളര്‍ പിന്നിടുന്ന ഡിസ്‌നിയുടെ ഒന്‍പതാം ചിത്രമാണ് 'അവഞ്ചേഴ്‌സ്: എന്‍ഡ് ഗെയിം).

ഇത്തരത്തിലുള്ള വലിയ സംഖ്യകളിലേക്ക് ചിത്രം എത്തുമെന്ന് റിലീസ് വാരാന്ത്യത്തില്‍ തന്നെ ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തിയതാണ്. അത്തരത്തിലായിരുന്നു ചിത്രത്തിന്റെ ഇനിഷ്യല്‍ കളക്ഷന്‍. യുഎസില്‍ നിന്ന് മാത്രം 357.1 മില്യണ്‍ ഡോളര്‍ നേടിയ ചിത്രം ആഗോള ബോക്‌സ്ഓഫീസില്‍ നിന്ന് ആദ്യ വാരാന്ത്യത്തില്‍ നേടിയ ഗ്രോസ് 1.22 ബില്യണ്‍ ഡോളര്‍ ആയിരുന്നു.

click me!