റീ റിലീസിലും റെക്കോര്‍ഡിടാൻ ബാഹുബലി, ഇതുവരെയാണ് നേടിയ അഡ്വാൻസ് തുക ഞെട്ടിക്കുന്നത്

Published : Oct 28, 2025, 12:47 PM IST
Bahubali

Synopsis

ബാഹുബലി അഡ്വാൻസായി ഇതുവരെ നേടിയത്.

ഇന്ത്യൻ സിനിമയെ അത്ഭുതപ്പെടുത്തിയ ബാഹുബലി ഫ്രാഞ്ചസി റീ റീലിസിന് ഒരുങ്ങുകയാണ്. ആദ്യഭാ​ഗമായ ബഹുബലി റിലീസ് ചെയ്‍തിട്ട് പത്ത് വർഷം തികയുന്നതിന്റെ പശ്ചാത്തലത്തിലാണ് റീ റിലീസ്. 'ബാഹുബലി ദി എപ്പിക്ക്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒക്ടോബർ 31ന് തിയറ്ററുകളിൽ എത്തും. ഇതോട് അനുബന്ധിച്ച ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. ഇതിനകം തന്നെ അഞ്ച് കോടി നേടി റീ റിലീസിലും അഡ്വാൻസ് കളക്ഷനില്‍ റെക്കോര്‍ഡിടുകയാണ് ബാഹുബലി.

2015ൽ ബാഹുബലി - ദി ബിഗിനിംങ് എന്ന ആദ്യ ഭാഗവും 2017 ൽ ബാഹുബലി 2 - ദി കൺക്ലൂഷനും ബോക്സ്ഓഫീസിൽ ചരിത്രം സൃഷ്ടിച്ചിരുന്നു. 4K ദൃശ്യമികവിൽ ആണ് റീ റിലീസ് ചെയ്യുന്നത്. സെഞ്ച്വറി കൊച്ചുമോന്റെ സാരഥ്യത്തിലുള്ള കേരളത്തിലെ പ്രമുഖ നിർമ്മാണ - വിതരണ കമ്പനിയായ സെഞ്ചുറി ഫിലിംസാണ് 'ബാഹുബലി - ദി എപ്പിക്' കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.

3 മണിക്കൂർ 45 മിനിറ്റ് ദൈർഘ്യമുള്ള അസാധാരണ ദൃശ്യാനുഭവമായാണ് 'ബാഹുബലി ദി എപ്പിക്' പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. നൂറിലധികം തിയേറ്ററുകളിലാണ് റീ റിലീസ് ചാർട്ട് ചെയ്യുന്നത്, കൂടാതെ തെരഞ്ഞെടുക്കപ്പെട്ട ചില ഐമാക്സ് തിയേറ്ററുകളിലും ചിത്രം പ്രദർശിപ്പിക്കും. മാർക്കറ്റിങ് ആൻഡ് പ്രൊമോഷൻസ് - അക്ഷയ് പ്രകാശ്, അഖിൽ വിഷ്‍ണു വി എസ്.

ബാഹുബലിയുടെ കഥ എഴുതിയത് എസ്.എസ്. രാജമൗലിയുടെ പിതാവ് വി. വിജയേന്ദ്ര പ്രസാദ് ആണ്. ഇന്ത്യന്‍ സിനിമയുടെ അതുവരെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങളെ സംബന്ധിച്ച മാനദണ്ഡങ്ങള്‍ തന്നെ മാറ്റിമറിക്കാൻ ബാഹുബലിക്ക് സാധിച്ചു. ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ എം എം കീരവാണിയാണ്. ചിത്രത്തിലെ ഗാനങ്ങളും ബിജിഎമ്മും ഇന്നും ഹിറ്റാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

3-ാം ദിനം ബോക്സ് ഓഫീസില്‍ ആ നാഴികക്കല്ല്! സമ്മിശ്ര അഭിപ്രായങ്ങള്‍ക്കിടയിലും കളക്ഷനില്‍ കുതിച്ച് 'പേട്രിയറ്റ്'
ഒടിയന്‍ വീണു, എമ്പുരാനോ? ഒരുമിച്ചെത്തിയപ്പോള്‍ ബോക്സ് ഓഫീസ് കുലുങ്ങിയോ? 'പേട്രിയറ്റ്' റിലീസ് ദിനത്തില്‍ നേടിയത്