അഡ്വാന്‍സ് ബുക്കിംഗില്‍ മത്സരം മുറുകുന്നു; 'ബസൂക്ക'യും 'ആലപ്പുഴ ജിംഖാന'യും ഇതുവരെ നേടിയത്

Published : Apr 08, 2025, 08:58 PM IST
അഡ്വാന്‍സ് ബുക്കിംഗില്‍ മത്സരം മുറുകുന്നു; 'ബസൂക്ക'യും 'ആലപ്പുഴ ജിംഖാന'യും ഇതുവരെ നേടിയത്

Synopsis

അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച ചിത്രങ്ങളുടെ ആദ്യ ബോക്സ് ഓഫീസ് പ്രതികരണങ്ങള്‍

മലയാള സിനിമകളുടെ പ്രധാന സീസണുകളിലൊന്നാണ് വിഷു. മലയാളികളുടെ പ്രിയപ്പെട്ട ഫെസ്റ്റിവല്‍ സീസണ്‍ എന്നതിനൊപ്പം വേനലവധിക്കാലം കൂടിയായതിനാല്‍ വിഷു റിലീസ് ആയി എത്തുന്ന ചിത്രങ്ങള്‍ക്ക് വിജയസാധ്യത ഏറെയാണ്. എന്നാല്‍ അതിന് ആദ്യ ദിനങ്ങളില്‍ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടണമെന്ന് മാത്രം. ഇക്കുറി മലയാളത്തില്‍ നിന്ന് മൂന്ന് ചിത്രങ്ങളാണ് വിഷുവിന് എത്തുന്നത്. മമ്മൂട്ടി നായകനാവുന്ന ബസൂക്ക, നസ്‍ലെന്‍ നായകനാവുന്ന ആലപ്പുഴ ജിംഖാന, ബേസില്‍ ജോസഫ് നായകനാവുന്ന മരണമാസ് എന്നിവ. ഇവയ്ക്കൊപ്പം തമിഴില്‍ നിന്ന് അജിത്ത് കുമാര്‍ ചിത്രം ഗുഡ് ബാഡ് അഗ്ലി, ഹിന്ദിയില്‍ നിന്ന് സണ്ണി ഡിയോളിന്‍റെ ജാഠ് എന്നിവരും എത്തുന്നുണ്ട്.

അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച ചിത്രങ്ങളുടെ ആദ്യ ബോക്സ് ഓഫീസ് പ്രതികരണങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ട്രാക്കര്‍മാര്‍ എത്തിക്കുന്നുണ്ട്. ഇന്നലെയാണ് ബസൂക്കയുടെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചതെങ്കില്‍ ആലപ്പുഴ ജിംഖാനയുടേത് ഇന്ന് രാവിലെയും മരണമാസിന്‍റേത് ഇന്ന് വൈകിട്ടുമാണ് തുടങ്ങിയത്. ബസൂക്കയും ആലപ്പുഴ ജിംഖാനയും തമ്മിലാണ് കേരള ബോക്സ് ഓഫീസിലെ അഡ്വാന്‍സ് ബുക്കിംഗില്‍ പ്രധാന മത്സരമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഫ്രൈഡേ മാറ്റിനിയുടെ കണക്ക് പ്രകാരം കേരളത്തില്‍ ബസൂക്ക ഇതുവരെ വിറ്റിരിക്കുന്നത് 40,000 ടിക്കറ്റുകളാണ്. ഇതിലൂടെ ലഭിച്ചിരിക്കുന്നത് 66 ലക്ഷം കളക്ഷനും. മറ്റ് ട്രാക്കര്‍മാരുടെ കണക്ക് പ്രകാരം ആലപ്പുഴ ജിംഖാന വൈകിട്ട് 5 മണി വരെ വിറ്റത് 36 ലക്ഷത്തിന്‍റെ ടിക്കറ്റുകളാണ്. ഗുഡ് ബാഡ് അഗ്ലി 15 ലക്ഷത്തിന്‍റെ ടിക്കറ്റുകളും കേരളത്തില്‍ നിന്ന് ഇതുവരെ വിറ്റിട്ടുണ്ട്. വൈകിട്ട് നാല് മണിക്ക് ശേഷമാണ് മരണമാസിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങിയത് എന്നതിനാല്‍ അതിന്‍റെ കണക്കുകള്‍ ലഭ്യമായി തുടങ്ങിയിട്ടില്ല.

അതേസമയം പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയില്‍ ബസൂക്കയും മരണമാസും തമ്മില്‍ വലിയ മത്സരമാണ് ബുക്കിംഗില്‍ നടന്നുകൊണ്ടിരിക്കുന്നത്. അവസാന ഒരു മണിക്കൂറില്‍ ബസൂക്ക 1220 ടിക്കറ്റുകള്‍ വിറ്റപ്പോള്‍ ആലപ്പുഴ ജിംഖാന 1270 ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. റിലീസിന് തൊട്ടുപിറ്റേന്നായ നാളെ അഡ്വാന്‍സ് ബുക്കിംഗില്‍ ഈ ചിത്രങ്ങളെല്ലാം തന്നെ നേട്ടമുണ്ടാക്കുമെന്നാണ് കരുതുന്നത്. മാത്രമല്ല. റിലീസിന് മുന്‍പ് കൂടുതല്‍ ജനപ്രീതി ഏത് ചിത്രത്തിനാണ് എന്നതും നാളത്തെ കണക്കുകളിലൂടെ വെളിവാകും.

ALSO READ : ഭാവന, റഹ്‍മാന്‍ ചിത്രത്തിന്‍റെ സംഗീതം ഹര്‍ഷവര്‍ദ്ധന്‍ രമേശ്വര്‍; ത്രില്ലടിപ്പിക്കാന്‍ 'അനോമി'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷത്തിൽ; 'മിണ്ടിയും പറഞ്ഞും' റിലീസിനൊരുങ്ങുന്നു
ഇത് നൂറ് കോടിയിലേക്കുള്ള ആദ്യ പടിയോ? ആദ്യദിന കളക്ഷനിൽ ഞെട്ടിച്ച് 'കളങ്കാവൽ'