ആദ്യ വാരാന്ത്യം നേടിയതെത്ര? 'ഭഭബ'യുടെ 4 ദിവസത്തെ കളക്ഷന്‍ അറിയിച്ച് നിര്‍മ്മാതാക്കള്‍

Published : Dec 22, 2025, 10:44 PM IST
bha bha ba first weekend worldwide box office collection dileep mohanlal

Synopsis

ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവര്‍ക്കൊപ്പം മോഹൻലാലിന്‍റെ അതിഥി വേഷവും പ്രധാന ആകര്‍ഷണമാണ്.

ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ഭഭബ എന്ന ചിത്രത്തിന്‍റെ ആദ്യ വാരാന്ത്യ കളക്ഷന്‍ പ്രഖ്യാപിച്ച് നിര്‍മ്മാതാക്കളായ ശ്രീ ഗോകുലം മൂവീസ്. വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രമാണ് ഇത്. വ്യാഴം മുതല്‍ ഞായര്‍ വരെയുള്ള ആദ്യ നാല് ദിനങ്ങള്‍ കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 41.30 കോടി നേടിയതായാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിന്റെ ഹൈലൈറ്റ് മോഹൻലാലിന്റെ മാസ് അതിഥി വേഷമാണ്.

കോ പ്രൊഡ്യൂസേർസ് ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ണർ. ചിത്രത്തിന്‍റെ ആഗോള ഓപണിംഗ് 15 കോടിക്ക് മുകളില്‍ ആയിരുന്നു. ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ്സ്ലി (തമിഴ്), ഷമീർ ഖാൻ (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻഡി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

അഡീഷണൽ തിരക്കഥയും സംഭാഷണവും- ധനഞ്ജയ് ശങ്കർ, ഛായാഗ്രഹണം - അർമോ, സംഗീതം - ഷാൻ റഹ്മാൻ, പശ്‌ചാത്തല സംഗീതം- ഗോപി സുന്ദർ, എഡിറ്റിംഗ് - രഞ്ജൻ ഏബ്രഹാം, കലാസംവിധാനം - നിമേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ സുരേഷ് മിത്രക്കരി, ആക്ഷൻ- കലൈ കിങ്സൺ, സുപ്രീം സുന്ദർ, കോസ്റ്റ്യൂം ഡിസൈനർമാർ- ധന്യ ബാലകൃഷ്ണൻ, വെങ്കിട്ട് സുനിൽ (ദിലീപ്), മേക്കപ്പ്- റോണെക്സ് സേവ്യർ, നൃത്തസംവിധാനം- സാൻഡി, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൌണ്ട് മിക്സിംഗ്- അജിത് എ ജോർജ്, ട്രെയിലർ കട്ട്- എജി, വരികൾ - കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക് ശശികുമാർ, മനു മഞ്ജിത്ത്, ഫിനാൻസ് കൺട്രോളർ- ശ്രീജിത്ത് മണ്ണാർക്കാട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അനിൽ എബ്രഹാം, വി. എഫ്. എക്സ്- ഐഡൻറ് ലാബ്സ്, ഡിഐ- കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്ഃ രമേഷ് സിപി, സ്റ്റിൽസ്- സെറീൻ ബാബു, പബ്ലിസിറ്റി ഡിസൈനുകൾ- യെല്ലോ ടൂത്ത്സ്, വിതരണ പങ്കാളി- ഡ്രീം ബിഗ് ഫിലിംസ്, ഓവർസീസ് വിതരണം- ഫാർസ് ഫിലിംസ്, സബ്ടൈറ്റിലുകൾ- ഫിൽ ഇൻ ദി ബ്ളാങ്ക്സ്, പ്രോജക്ട് മാനേജ്മെന്റ് പ്ലാറ്റ്ഫോം -ബിഹൈൻഡ് ദി സീൻ ആപ്പ്, പ്രമോഷൻസ്- ദി യൂനിയൻ, വിഷ്വൽ പ്രമോഷൻസ് - സ്‌നേക് പ്ലാന്റ് എൽഎൽപി, ആന്റി പൈറസി- ഒബ്സ്ക്യൂറ, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

PREV
Read more Articles on
click me!

Recommended Stories

വര്‍ഷം അവസാനിക്കാന്‍ 9 ദിനങ്ങള്‍ ശേഷിക്കെ 'കാന്താര' വീണു! ഈ വര്‍ഷത്തെ ഏറ്റവും വലിയ ഇന്ത്യന്‍ ഹിറ്റ് ആ ചിത്രം
28 അല്ല, ബജറ്റിന്‍റെ 31 ഇരട്ടി കളക്ഷന്‍! 'സു ഫ്രം സോ'യുടെ ബജറ്റില്‍ വ്യക്തത വരുത്തി രാജ് ബി ഷെട്ടി