ഹൈപ്പിനൊപ്പം നേടിയോ 'ജോര്‍ജുകുട്ടി'? 'ദൃശ്യം 3' ഫൈനല്‍ കളക്ഷന്‍ കണക്കുകള്‍

Published : Jul 14, 2026, 06:07 PM IST
drishyam 3 final box office collection figures mohanlal jeethu joseph

Synopsis

വൻ പ്രീ-റിലീസ് ഹൈപ്പോടെ എത്തിയ ദൃശ്യം 3, സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ വൻ വിജയം നേടി

ഈ വര്‍ഷം മലയാള സിനിമയില്‍ വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ദൃശ്യം 3. ഇന്ത്യ മുഴുവനും ആരാധകരുള്ള ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം എന്ന നിലയില്‍ മറുഭാഷാ പ്രേക്ഷകരും റിലീസിന് മുന്‍പേ ശ്രദ്ധ കൊടുത്ത പ്രോജക്റ്റ് ആയിരുന്നു ഇത്. കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായ മെയ് 21 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ദൃശ്യം ആദ്യ രണ്ട് ഭാഗങ്ങള്‍ക്കും ലഭിച്ചതുപോലെ ഒരേ രീതിയിലുള്ള പ്രശംസകള്‍ മാത്രമല്ല ചിത്രത്തിന് ലഭിച്ചത്. മറിച്ച് സമ്മിശ്ര പ്രതികരണങ്ങള്‍ ആയിരുന്നു. എന്നാല്‍ ബോക്സ് ഓഫീസില്‍ ചിത്രം മുന്നേറുക തന്നെ ചെയ്തു. ജോര്‍ജുകുട്ടിക്കും കുടുംബത്തിനും സംഭവിക്കുന്നതെന്ത് എന്നറിയാന്‍ കാണികള്‍ തിയറ്ററുകളിലേക്ക് എത്തുക തന്നെ ചെയ്തു. ചിത്രത്തിന്‍റെ ഫൈനല്‍ കളക്ഷന്‍ കണക്കുകള്‍ എത്രയെന്ന് നോക്കാം.

ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ആകെ നേടിയത് 237.70 കോടിയാണ്. മലയാളത്തിലെ എക്കാലത്തെയും വലിയ നാലാമത്തെ കളക്ഷന്‍. കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് 90.21 കോടി ആയിരുന്നു. കേരളത്തില്‍ ഒരു മലയാള ചിത്രം നേടുന്ന എക്കാലത്തെയും വലിയ നാലാമത്തെ കളക്ഷന്‍. കര്‍ണാടകത്തില്‍ നിന്ന് 13.70 കോടിയും തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 10.50 കോടിയും തമിഴ്നാട്ടില്‍ നിന്ന് 8.10 കോടിയും ഉത്തരേന്ത്യയില്‍ നിന്ന് 5.60 കോടിയുമാണ് ചിത്രം നേടിയത്. അങ്ങനെ കേരളമൊഴികെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആകെയുള്ള നേട്ടം 37.90 കോടി.

വിദേശ മാര്‍ക്കറ്റുകളിലും വമ്പന്‍ നേട്ടമാണ് ദൃശ്യം 3 ഉണ്ടാക്കിയത്. പശ്ചിമേഷ്യയില്‍ നിന്ന് 6.51 മില്യണ്‍ ഡോളര്‍ നേടിയ ചിത്രം നോര്‍ത്ത് അമേരിക്കയില്‍ നിന്ന് 1.97 മില്യണും യുകെ, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് 1.42 മില്യണും ഓസ്ട്രേലിയയില്‍ നിന്ന് 7.20 ലക്ഷം ഡോളറും നേടി. ന്യൂസിലന്‍ഡില്‍ നിന്ന് 1.56 ലക്ഷം ഡോളറും. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് മാത്രം ചിത്രം 100 കോടി ക്ലബ്ബിലും കയറി. ആകെ 11.47 മില്യണ്‍ ഡോളര്‍. അതായത് 109.55 കോടി രൂപ. ട്രാക്കറായ എ ബി ജോര്‍ജിന്‍റേതാണ് കണക്കുകള്‍. അതേസമയം അജയ് ദേവ്ഗണ്‍ നായകനാവുന്ന ദൃശ്യം 3 ഹിന്ദി പതിപ്പിന്‍റെ റിലീസിനായി കാത്തിരിക്കുകയാണ് ഉത്തരേന്ത്യന്‍ സിനിമാപ്രേമികള്‍.

PREV
Read more Articles on
click me!

Recommended Stories

കല്യാണി വെട്ടിയ വഴി, നടന്നുകയറി സാമന്ത; തെന്നിന്ത്യന്‍ സിനിമയില്‍ ആ വമ്പന്‍ നേട്ടവുമായി തെലുങ്ക് താരം
രണ്ടാം വരവിലും 'സേതുമാധവനെ' സ്വീകരിച്ചോ പ്രേക്ഷകര്‍? 'കിരീടം' ആദ്യ 2 ദിവസം നേടിയ കളക്ഷന്‍