കര്‍ണാടകയും പിടിച്ച് 'ജോര്‍ജുകുട്ടി'! ഇതുവരെ ഒരു മലയാള സിനിമയ്ക്കും സാധിക്കാതിരുന്ന നേട്ടവുമായി 'ദൃശ്യം 3'

Published : May 29, 2026, 11:03 PM IST
drishyam 3 kannada version surpassed 1 crore gross mohanlal jeethu joseph

Synopsis

മറുഭാഷാ പതിപ്പുകളുമായി എത്തിയ ദൃശ്യം 3 കര്‍ണാടക ബോക്സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചു

മറുഭാഷാ പ്രേക്ഷകരും ആകാംക്ഷാപൂര്‍വ്വം കാത്തിരുന്ന ചിത്രമാണ് ദൃശ്യം 3. ഈ ഫ്രാഞ്ചൈസിയിലെ മുന്‍ ചിത്രങ്ങള്‍ ഉണ്ടാക്കിയ ചലനം തന്നെ അതിന് കാരണം. ഒപ്പം ബഹുഭാഷാ റീമേക്കുകളും. എന്നാല്‍ ഇക്കുറി ദൃശ്യം ഫ്രാഞ്ചൈസിയുടെ പുതിയ ഭാഗത്തിന്‍റെ റിലീസിന് ഒരു പ്രധാന പ്രത്യേകത ഉണ്ടായിരുന്നു. മലയാളത്തിനൊപ്പം മറ്റ് മൂന്ന് ഭാഷാ പതിപ്പുകള്‍ കൂടി ഒരുമിച്ച് തിയറ്ററുകളില്‍ എത്തി എന്നതായിരുന്നു അത്. കന്നഡ, തെലുങ്ക്, തമിഴ് മൊഴിമാറ്റ പതിപ്പുകളാണ് മലയാളം ഒറിജിനലിനൊപ്പം തിയറ്ററുകളില്‍ എത്തിയത്. തെന്നിന്ത്യയില്‍ എമ്പാടും ചിത്രം നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഒപ്പം പല റെക്കോര്‍ഡുകളും ചിത്രം നേടിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരു ശ്രദ്ധേയ നേട്ടം കര്‍ണാടകത്തില്‍ നിന്നാണ്. 

മലയാളം, തമിഴ്, കന്നഡ, തെലുങ്ക് പതിപ്പുകള്‍ കര്‍ണാടകത്തില്‍ പ്രദര്‍ശനത്തിനുണ്ട്. ഇതില്‍ ഒരാഴ്ച കൊണ്ട് കന്നഡ പതിപ്പ് മാത്രം നേടിയത് 1.18 കോടിയാണ്. കര്‍ണാടകത്തില്‍ നിന്നുള്ള ട്രാക്കര്‍മാര്‍ അറിയിക്കുന്നതാണ് ഇത്. ഒരു മലയാള ചിത്രത്തിന്‍റെ കന്നഡ പതിപ്പ് ഒരു കോടിക്ക് മുകളില്‍ ​ഗ്രോസ് നേടുന്നത് ഇത് ആദ്യമാണ്. മറ്റ് ഭാഷാ ചിത്രങ്ങളും പരി​ഗണിക്കുമ്പോള്‍ കന്നഡ പതിപ്പ് 1 കോടിക്ക് മുകളില്‍ ​ഗ്രോസ് നേടുന്നത് ഇത് 15-ാം തവണയുമാണെന്ന് ട്രാക്കര്‍മാരായ കര്‍ണാടക ടാക്കീസ് അറിയിക്കുന്നു. അതേസമയം ഇതിന്‍റെ നിരവധി മടങ്ങ് അധികമാണ് മലയാളം ഒറിജിനല്‍ കര്‍ണാടകത്തില്‍ നിന്ന് നേടിയത്. ചിത്രം കര്‍ണാടകത്തില്‍ നിന്ന് വിവിധ ഭാഷാ പതിപ്പുകളിലൂടെ ഇതുവരെ നേടിയത് 12.31 കോടിയാണ്. 

കര്‍ണാടകത്തില്‍ ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും മികച്ച നാലാമത്തെ കളക്ഷന്‍ ആണിത്. 15.83 കോടി നേടിയ മഞ്ഞുമ്മല്‍ ബോയ്സ് ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാമത് ലോകയും (14.80 കോടി) മൂന്നാം സ്ഥാനത്ത് മോഹന്‍ലാലിന്‍റെ തന്നെ എമ്പുരാനും (12.70 കോടി). അതേസമയം ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടി ക്ലബ്ബും മറികടന്ന് കുതിപ്പ് തുടരുകയാണ് ചിത്രം. ഒരു മോഹന്‍ലാല്‍ ചിത്രം മൂന്നാമത്തെ തവണയാണ് 200 കോടി ക്ലബ്ബില്‍ എത്തുന്നത്. അതേസമയം ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് അജയ് ദേവ്​ഗണ്‍ നായകനായി അണിയറയില്‍ ഒരുങ്ങുകയാണ്.

PREV
Read more Articles on
click me!

Recommended Stories

14 മാസത്തില്‍ 770 കോടി കളക്ഷന്‍! മോളിവുഡിനെയല്ല, തെന്നിന്ത്യന്‍ സിനിമയെ ആകെ ഞെട്ടിച്ച് മോഹന്‍ലാല്‍
മോഹന്‍ലാല്‍ അല്ലാതെ മറ്റാര്? ഒരാളുണ്ട്! വിദേശത്തെ 10 മില്യണ്‍ ക്ലബ്ബിന് മോഹന്‍ലാലിനൊപ്പം മോളിവുഡില്‍ ഒരേയൊരു ഉടമ