അജിത്തിനും മമ്മൂട്ടിക്കും സല്‍മാനും തൊടാനായില്ല; ആ റെക്കോര്‍ഡ് ഇപ്പോഴും 'എമ്പുരാന്‍റെ' പേരില്‍

Published : Apr 19, 2025, 10:43 PM IST
അജിത്തിനും മമ്മൂട്ടിക്കും സല്‍മാനും തൊടാനായില്ല; ആ റെക്കോര്‍ഡ് ഇപ്പോഴും 'എമ്പുരാന്‍റെ' പേരില്‍

Synopsis

ലൂസിഫറിന്‍റെ രണ്ടാം ഭാഗമായി തിയറ്ററുകളില്‍ എത്തിയ ചിത്രം

മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ കളക്ഷന്‍ എന്ന നേട്ടത്തിന് ഉടമ നിലവില്‍ എമ്പുരാന്‍ എന്ന ചിത്രമാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യമായി 250 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രവും എമ്പുരാന്‍ തന്നെ. ബോക്സ് ഓഫീസില്‍ ഒട്ടനവധി മറ്റ് റെക്കോര്‍ഡുകളും ചിത്രം സ്വന്തമാക്കിയിരുന്നു. നിരവധി മാര്‍ക്കറ്റുകളില്‍ മലയാള സിനിമ ഇതുവരെ നേടിയിട്ടുള്ളതില്‍ ഏറ്റവും വലിയ കളക്ഷനാണ് ഈ മോഹന്‍ലാല്‍ ചിത്രം നേടിയത്. ഇപ്പോഴിതാ ഒരു വിദേശ മാര്‍ക്കറ്റിലെ സമീപകാല ചിത്രങ്ങളുടെ കളക്ഷനുമായുള്ള എമ്പുരാന്‍റെ താരതമ്യം ശ്രദ്ധ നേടുകയാണ്.

നോര്‍ത്ത് അമേരിക്കയിലെ കളക്ഷന്‍ കണക്കുകളാണ് അത്. വിവിധ ട്രാക്കര്‍മാരുടെ കണക്കുകള്‍ പ്രകാരം മലയാളത്തിലേതെന്നല്ല, സമീപകാല ഇന്ത്യന്‍ സിനിമയില്‍ത്തന്നെ നോര്‍ത്ത് അമേരിക്കന്‍ കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് എമ്പുരാന്‍ ആണ്. 27 ലക്ഷം ഡോളര്‍ ആണ് എമ്പുരാന്‍റെ നോര്‍ത്ത് അമേരിക്കന്‍ കളക്ഷന്‍. സല്‍മാന്‍ ഖാന്‍റെ ബോളിവുഡ് ചിത്രം സിക്കന്ദര്‍ 16 ലക്ഷം ഡോളര്‍ ആണ് അവിടെ നേടിയതെങ്കില്‍ അജിത്ത് കുമാറിന്‍റെ ഗുഡ് ബാഡ് അഗ്ലി നേടിയത് 12 ലക്ഷം ഡോളര്‍ ആണ്. സണ്ണി ഡിയോളിന്‍റെ ജാഠ് 5 ലക്ഷം ഡോളറും നസ്‍ലെന്‍റെ ആലപ്പുഴ ജിംഖാന 1.5 ലക്ഷം ഡോളറും നേടി. മമ്മൂട്ടിയുടെ ബസൂക്ക നോര്‍ത്ത് അമേരിക്കയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 31,783 ഡോളര്‍ ആണ്. അതേസമയം ആഗോള ബോക്സ് ഓഫീസ് ആകെ നോക്കിയാലും മറ്റ് മൂന്ന് ചിത്രങ്ങളേക്കാള്‍ കളക്ഷന്‍ നേടിയത് എമ്പുരാന്‍ ആണ്. ഗുഡ് ബാഡ് അഗ്ലി മാത്രമാണ് അക്കൂട്ടത്തില്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മറ്റൊരു ചിത്രം. 

വിദേശ ബോക്സ് ഓഫീസില്‍ ഞെട്ടിച്ചിരുന്നു എമ്പുരാന്‍. പ്രീ ബുക്കിംഗില്‍ത്തന്നെ വന്‍ പ്രതികരണം നേടിയ ചിത്രം റിലീസ് ചെയ്യപ്പെട്ട എല്ലാ മാര്‍ക്കറ്റുകളിലും വലിയ കുതിപ്പാണ് ആദ്യ വാരം നേടിയത്. അതേസമയം മറ്റ് ബിസിനസുകളും ചേര്‍ത്ത് ചിത്രം ആകെ നേടിയത് 325 കോടിയാണെന്ന് അണിയറക്കാര്‍ അറിയിച്ചിട്ടുണ്ട്. 

ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത്ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നൽകിയത് ഒരു ഇന്റർനാഷണൽ അപ്പീലാണ്.

ALSO READ : കണ്ണനായി അൽ സാബിത്ത്, പട്ടുപാവാടയണിഞ്ഞ് ശിവാനി; വിഷുച്ചിത്രങ്ങൾ വൈറൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

തീയേറ്ററുകളിൽ 100 ദിവസം പിന്നിട്ട് "ലോക" ; ചരിത്രം കുറിച്ച് ദുൽഖറിന്റെ വേഫെറർ ഫിലിംസ് ചിത്രം
വമ്പൻ അഭിപ്രായം, ഓപ്പണിംഗില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി രണ്‍വീറിന്റെ ധുരന്ദര്‍