മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഉപ്പും മുളകും

ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയ താരങ്ങളാണ് അല്‍സാബിത്തും ശിവാനിയും. അൽസാബിത്തിനെ കേശു എന്ന പേരിലായിരിക്കും പലർക്കും പരിചയം. ശിവാനിയുടെയും കേശുവിന്റെയും പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വിഷു സ്പെഷ്യൽ ഫോട്ടോഷൂട്ടുമായാണ് ഇരുവരും എത്തിയിരിക്കുന്നത്.  

മുഖത്ത് ചായം പൂശി, കയ്യിൽ ഓടക്കുഴലേന്തി, കണ്ണനായാണ് അൽസാബിത്തിനെ ചിത്രങ്ങളിൽ കാണുന്നത്. പട്ടുപാവാടയും ബ്ലൗസുമായിരുന്നു ശിവാനിയുടെ വേഷം. ഉപ്പും മുളകും പരമ്പരയിലെ ആർടിസ്റ്റും സോഷ്യൽ മീഡിയ താരവുമായ നന്ദൂട്ടിയെയും ചിത്രങ്ങളിൽ കാണാം.  ആരാധകരടക്കം നിരവധിപ്പേരാണ് ശിവാനിക്കും അൽസാബിത്തിനും വിഷു ആശംസകൾ നേർന്ന് കമന്റ് ചെയ്യുന്നത്.

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഉപ്പും മുളകും. അച്ഛനും അമ്മയും അഞ്ച് മക്കളും അടങ്ങുന്ന കുടുംബത്തില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ഉപ്പും മുളകും എന്ന പരമ്പര പറയുന്നത്. വളരെ ചെറിയ പ്രായം മുതലേ പരമ്പരയുടെ ഭാഗമായവരാണ് ശിവാനിയും അൽസാബിത്തും.

View post on Instagram
 

 

ടെലിവിഷന് പുറമേ സിനിമകളിലും സജീവ സാന്നിധ്യമാണ് അല്‍ സാബിത്ത്. ചെറിയ പ്രായത്തിലേ അഭിനയത്തിലേക്ക് എത്തി തന്റെ കുടുംബത്തിന്റെ ഭാരം മുഴുവന്‍ ഒറ്റയ്ക്ക് ചുമലിലേറ്റിയ അല്‍സാബിത്തിന്റെ ജീവിതകഥ താരത്തിന്റെ ഉമ്മ തന്നെ തുറന്നു പറഞ്ഞിരുന്നു. പഠനകാര്യത്തിലും മിടുക്കനാണ് താരം. സ്വന്തമായി വീട് പണിത അൽസാബിത്ത് അടുത്തിടെ ഒരു കാറും വാങ്ങിയിരുന്നു.

ഭവൻസ് ആദർശ വിദ്യാലയ സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ശിവാനി. ഇപ്പോൾ പ്ലസ് ടു പരീക്ഷ എഴുതി റിസൾട്ടിനായി കാത്തിരിക്കുകയാണ് താരം. കഴിഞ്ഞ മാസം തനിക്കു പതിനെട്ട് വയസ് പൂർത്തിയായ കാര്യവും ശിവാനി ആരാധകരെ അറിയിച്ചിരുന്നു. കുടുംബത്തിനൊപ്പമുള്ള പിറന്നാൾ ആഘോഷങ്ങളുടെ വിശേഷങ്ങളും താരം പങ്കുവെച്ചിരുന്നു.

ALSO READ : സം​ഗീതം അജയ് ജോസഫ്; 'എ ഡ്രമാറ്റിക്ക് ഡെത്തി'ലെ വീഡിയോ ഗാനം എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം