ബ്രാഡ് പിറ്റിന്റെ എഫ്1: ദി മൂവി' മുന്‍കൂര്‍ ബുക്കിംഗില്‍ ഇന്ത്യയില്‍ മികച്ച പ്രതികരണം ; 55,000 ടിക്കറ്റുകൾ വിറ്റഴിഞ്ഞു

Published : Jun 27, 2025, 09:37 AM IST
f1 movie

Synopsis

ഹോളിവുഡ് താരം ബ്രാഡ് പിറ്റിന്റെ പുതിയ ചിത്രം 'എഫ് 1: ദി മൂവി' ഇന്ത്യൻ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് സൂചന. പ്രീ-സെയിൽസിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഐമാക്സ് പതിപ്പുകൾക്ക് പ്രത്യേകിച്ചും ഡിമാന്റ് ഏറെയാണ്.

ദില്ലി: ഹോളിവുഡ് സൂപ്പർതാരം ബ്രാഡ് പിറ്റ് നായകനായി എത്തുന്ന 'എഫ് 1: ദി മൂവി' എന്ന സിനിമ ഇന്ത്യൻ ബോക്സ് ഓഫീസിൽ ശക്തമായ ഒപ്പണിംഗ് നേടിയേക്കും എന്ന് സൂചന. ജോസഫ് കോസിൻസ്കി സംവിധാനം ചെയ്ത ഈ സ്പോർട്സ് ത്രില്ലർ ചിത്രം പ്രീ-സെയിൽസിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പിവിആർ-ഇനോക്സ്, സിനിപോളിസ് തുടങ്ങിയ പ്രമുഖ ദേശീയ തിയേറ്റർ ശൃംഖലകളിൽ 55,000 ടിക്കറ്റുകൾ ഇതിനോടകം വിറ്റഴിഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2025 ജൂൺ 27-ന് ഇന്ത്യയിൽ റിലീസിനെത്തുന്ന ഈ ചിത്രം അഡ്വാൻസ് ബുക്കിംഗിൽ 65,000 ടിക്കറ്റുകൾ എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്. പ്രത്യേകിച്ച് ഐമാക്സ് പതിപ്പുകളാണ് മികച്ച പ്രതികരണം സൃഷ്ടിക്കുന്നത്. ഒരു ഫ്രാഞ്ചൈസി സിനിമയല്ലാതെ, ബ്രാഡ് പിറ്റിന്റെ താരമൂല്യം മാത്രം ആശ്രയിച്ചാണ് എഫ്1 ഈ നേട്ടം കൈവരിക്കുന്നത് ശ്രദ്ധേയമാണ്.

എഫ്1 ദി മൂവി ഇന്ത്യയിൽ ആദ്യ ദിനം ഏകദേശം 5 കോടി രൂപയുടെ കളക്ഷൻ നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരു ഫ്രാഞ്ചൈസി അല്ലാത്ത ചിത്രത്തിന് ഇത് മികച്ച തുടക്കമാണ്. വാരാന്ത്യത്തിൽ 20 കോടി രൂപ കളക്ഷൻ നേടാനും സിനിമയ്ക്ക് സാധ്യതയുണ്ട്. .യുഎസിലും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പ്രീമിയര്‍ റിവ്യൂകള്‍ ചിത്രത്തിന് അനുകൂലമാണ്, ഇത് ഇന്ത്യയിലെ പ്രേക്ഷകർക്കിടയിലും നല്ല വാക്ക്-ഓഫ്-മൗത്ത് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.

ബ്രാഡ് പിറ്റ് 'എഫ്1: ദി മൂവി'യിൽ സോണി ഹെയ്സ് എന്ന മുൻ ഫോർമുല വൺ ഡ്രൈവറുടെ വേഷത്തിലാണ് എത്തുന്നത്. 1990-കളിൽ ഒരു അപകടത്തെ തുടർന്ന് കരിയർ അവസാനിപ്പിക്കേണ്ടി വന്ന സോണി, 30 വർഷങ്ങൾക്ക് ശേഷം മടങ്ങിവരുന്നു. ഒരു പുതുമുഖ ഡ്രൈവറായ ജോഷ്വ പിയേഴ്സിനൊപ്പം (ഡാംസൺ ഇദ്രിസ്) എപിഎക്സ്ജിപി ടീമിനായി മത്സരിക്കുന്നതാണ് കഥയുടെ പ്രമേയം.

കഴിഞ്ഞ മാസം 'ഫൈനൽ ഡെസ്റ്റിനേഷൻ 6', 'മിഷൻ ഇമ്പോസിബിൾ 8' തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങൾ ഇന്ത്യയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 'എഫ്1: ദി മൂവി' ഈ ഗോൾഡൻ റണ്ണിന്റെ തുടർച്ചയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്
'ഷൺമുഖനും' ചെക്ക് ! ജിസിസിയിലും റെക്കോർഡ്; ടിക്കറ്റ് വിൽപ്പനയില്‍ ഞെട്ടിച്ച് കളങ്കാവൽ, ഫീഡ്ബാക്കിനായി കാത്ത് മമ്മൂട്ടി